തിരുവനന്തപുരം : സർവകലാശാലകളുടെ (University) സ്വയം ഭരണ (Autonomous) അവകാശം സംരക്ഷിക്കുക മാത്രമാണ് തന്‍റെ ജോലിയെന്നും ഈ ചുമതലയിൽ ഉള്ളിടത്തോളം കാലം അത് തുടരുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Arif Mohammed Khan). മാധ്യമങ്ങൾ അന്വേഷിക്കേണ്ടത് സർവകലാശാലകളിൽ എന്ത് നടക്കുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (Governor Arif Mohammed Khan On University Rights).
കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസിലർമാർ ഇല്ലാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് നടന്ന എൽഡിഎഫ് മാർച്ചിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഉത്തരവാദിത്തമില്ലാത്ത നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ പ്രതികരണം : അതേസമയം, ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തില്‍ മാസപ്പടി വിവാദത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്‍റെ പ്രതികരണം അറിയിച്ചിരുന്നു. മാസപ്പടി വിഷയം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിലപ്പുറം ഒന്നും അറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങളാണ് ഗുരുതര ആരോപണമെന്ന് പറഞ്ഞത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
മാധ്യമങ്ങള്‍ താന്‍ പറയുന്നത് മാത്രം നല്‍കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ നിയമന ഫയൽ എന്‍റെ മുന്നിൽ എത്തിയിട്ടില്ല. മുൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്.മണികുമാറിനെ നിയമിക്കാൻ ആവശ്യപ്പെട്ടതുമായി സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ വിഷയത്തില്‍ ഗവര്‍ണര്‍ : മണിപ്പൂര്‍ വിഷയത്തിലും ഗവര്‍ണര്‍ പ്രതികരണം അറിയിച്ചിരുന്നു. മണിപ്പൂരിൽ കൊടുംക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു. സ്‌ത്രീകളോട് എങ്ങനെയാണ് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത്. വേദന പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സര്‍വകലാശാല വിവാദങ്ങളെക്കുറിച്ച് ഗവര്‍ണര്‍ : സർവകലാശാലകളെ തകർക്കാനാണ് ചിലരുടെ നീക്കങ്ങളെന്നും പരിമിതമായ അധികാരം ഉപയോഗിച്ച് അവയെ സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. വിവാദങ്ങൾ വഴി ആത്യന്തികമായ ദോഷം വിദ്യാർഥികളുടെ ഭാവിക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കെടിയുവിൽ വിസി - സിൻഡിക്കേറ്റ് പോര് രൂക്ഷമാകുന്നതിനിടെയായിരുന്നു ഗവർണറുടെ പ്രതികരണം.
കേരള സാങ്കേതിക സർവകലാശാലയിലെ (കെടിയു) വിസിയും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കത്തെ കുറിച്ച് അറിയില്ലെന്നും അതിനെക്കുറിച്ച് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് നാലംഗ ഉപസമിതിയെവച്ച് സാങ്കേതിക സർവകലാശാലാ വിസിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വിവാദങ്ങളിൽ കക്ഷി ചേരാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വിസിയായിരുന്ന ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്‌ടറായ ഡോ സിസ തോമസിന് താത്‌കാലിക ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.