ETV Bharat / state

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിന് നിയന്ത്രണം - government withdraw common consent for cbi probe

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആക്ഷേപങ്ങൾ അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണവുമായി സിബിഐ എത്തിയതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു ആലോചനയിലേക്ക് തിരിഞ്ഞത്.

സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം പിന്‍വലിച്ച് സംസ്ഥാന സർക്കാർ  സിബിഐ അന്വേഷണം പൊതുസമ്മതം  വടക്കാഞ്ചേരി ലൈഫ് പദ്ധതി  പൊതു സമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം  government withdraw common consent for cbi probe  cbi state government
സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം പിന്‍വലിച്ച് സംസ്ഥാന സർക്കാർ
author img

By

Published : Nov 4, 2020, 12:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സ്വമേധയാ കേസ് അന്വേഷണം ഏറ്റെടുക്കാനുള്ള സിബിഐയടെ അധികാരമാണ് ഇതോടെ ഇല്ലാതാകുന്നത്. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ പുതുതായി കേസുകള്‍ ഏറ്റെടുക്കണമെങ്കില്‍ ഇനി സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആക്ഷേപങ്ങൾ അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അന്വേഷണവുമായി സിബിഐ എത്തിയതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു ആലോചനയിലേക്ക് തിരിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യം അനുസരിച്ച് സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഎമ്മിന്‍റെ കേന്ദ്ര നേതൃത്വവും ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ അംഗീകരാമില്ലാതെ സംസ്ഥാനത്ത് സിബിഐ അന്വേഷണം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് സിപിഎം നേതൃയോഗം ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥ മന്ത്രിസഭയോഗം തീരുമാനിച്ചത്.

സിബിഐക്ക് സംസ്ഥാനങ്ങളിലെ കേസുകള്‍ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നത് 1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട് ആണ്. ഈ നിയമപ്രകാരം ഇന്ത്യയിലെവിടെയുമുള്ള കേസുകള്‍ സിബിഐക്ക് ഏറ്റെടുക്കാം. അതേ സമയം സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് റദ്ദാക്കാനും ഈ ആക്ടില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ മുന്‍ കാല പ്രാബല്യത്തോടെ സിബിഐ അന്വേഷണം റദ്ദാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. അതേസമയം കോടതികള്‍ നിര്‍ദ്ദേശിക്കുന്ന കേസകള്‍ ഏറ്റെടുക്കുന്നതിന് സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ കൂര്‍ അനുമതി ആവശ്യമില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സിബിഐയെ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് രാജസ്ഥാന്‍ സര്‍ക്കാരും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം പിന്‍വലിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.