ETV Bharat / state

മുഖ്യമന്ത്രിയുടെ പൊലീസ്,മാധ്യമ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ - തിരുവനന്തപുരം

രമണ്‍ ശ്രീവാസ്തവയുടെയും,ജോണ്‍ ബ്രിട്ടാസിന്‍റെയും സേവനമാണ് സർക്കാർ അവസാനിപ്പിച്ചത്.

Government suspends CM's police and media advisers  police and media advisers  CM's police and media advisers  മുഖ്യമന്ത്രിയുടെ പൊലീസ്,മാധ്യമ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ  രമണ്‍ ശ്രീവാസ്തവ  ജോണ്‍ ബ്രിട്ടാസ്  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ
മുഖ്യമന്ത്രിയുടെ പൊലീസ്,മാധ്യമ ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ
author img

By

Published : Feb 11, 2021, 5:16 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്‍റെയും മാധ്യമ ഉപദേഷ്ടാവിന്‍റെയും സേവനം അവസാനിപ്പിച്ച് സർക്കാർ. പൊലീസ് ഉപദേഷ്ടവായ റിട്ട. ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്‍റെയും സേവനമാണ് സർക്കാർ അവസാനിപ്പിച്ചത്.2021 മാര്‍ച്ച് ഒന്നു മുതല്‍ ഇവരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

2016 ജൂണിലാണ് ജോണ്‍ ബ്രിട്ടാസിനെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലായിരുന്നു നിയമനം. 2017 ല്‍ ഏപ്രിലായിരുന്നു രമണ്‍ ശ്രീവാസ്തവയെ നിയമിച്ചത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്നു ശ്രീവാസ്തവയുടെ നിയമനം.

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി. ഒരു സര്‍ക്കാര്‍ ആദ്യമായാണ് പൊലീസ് ഉപദേശകനേയും മാധ്യമ ഉപദേശകനെയും നിയമിച്ചത്. ഇതിനു പുറമെ ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും പ്രസ് ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.