തിരുവനന്തപുരം: കേരള പൊലീസിന് ഹെലികോപ്‌ടർ വാടകയ്‌ക്കെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്കിടെയാണ് നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഡൽഹി ആസ്ഥാനമായ പവൻ ഹാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഹെലികോപ്‌ടർ വാടകയിനത്തിൽ 1.70 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പ്രതിമാസ വാടക 1.44 കോടി രൂപയാണ്. കുറഞ്ഞ വാടക ഇനത്തിൽ മറ്റ് പല കമ്പനികളും ഹെലികോപ്‌ടർ നൽകാൻ തയ്യാറായിട്ടും കൂടിയ വാടക ക്വാട്ട് ചെയ്‌ത പവൻ ഹാൻസിനെ തിരഞ്ഞെടുത്ത സർക്കാർ നടപടി വിവാദമായതിനെ തുടർന്ന് പദ്ധതി നിർത്തി വെച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഹെലികോപ്‌ടർ വാടകയ്‌ക്കെടുക്കാനൊരുങ്ങി കേരള സർക്കാർ - 1.7 cr for helicopter advance
ഹെലികോപ്‌ടർ വാടകയിനത്തിൽ 1.70 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി