ETV Bharat / state

ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി - ഗ്രീന്‍ സോണ്‍

മദ്യവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

guidelines  lockdown guidelines  government guidelines  covid guidelines  ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശം  ഗ്രീന്‍ സോണ്‍  ലോക്ക് ഡൗണ്‍ നിയന്ത്രണം
ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി
author img

By

Published : May 4, 2020, 2:02 PM IST

Updated : May 4, 2020, 3:20 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കേന്ദ്രം അനുവദിച്ച ഇളവുകള്‍ പൂര്‍ണമായി നടപ്പാക്കില്ല. ഗ്രീന്‍ സോണില്‍ ചെറിയ ഇളവുകള്‍ മാത്രമേ തുടര്‍ന്നും നല്‍കുകയുള്ളൂ. പൊതുഗതാഗതമുള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരു സോണിലും അനുവദിക്കില്ല. മദ്യവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല. മാളുകൾ, തിയേറ്ററുകൾ, ബാര്‍ബര്‍ ഷോപ്പുകൾ, ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നിലവിലെ നിയന്ത്രണം തുടരും. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ കാറുകളില്‍ രണ്ട് പേര്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഒരാളെയും മാത്രമേ അനുവദിക്കൂ. പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവക്കും അനുമതിയില്ല.

guidelines  lockdown guidelines  government guidelines  covid guidelines  ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശം  ഗ്രീന്‍ സോണ്‍  ലോക്ക് ഡൗണ്‍ നിയന്ത്രണം
കേന്ദ്രം അനുവദിച്ച ഇളവുകള്‍ പൂര്‍ണമായി നടപ്പാക്കില്ല

പുതുക്കിയ മാര്‍ഗ നിര്‍ദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരീക്ഷ നടത്താന്‍ വേണ്ടി മാത്രം തുറക്കാം. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. പ്രവാസികളുടെ മടങ്ങി വരവിനായി പഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്. ഇവരുടെ നിരീക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിക്കാന്‍ സമിതികളെ ചുമതലപ്പെടുത്തും.

guidelines  lockdown guidelines  government guidelines  covid guidelines  ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശം  ഗ്രീന്‍ സോണ്‍  ലോക്ക് ഡൗണ്‍ നിയന്ത്രണം
മദ്യവില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

ഗ്രീന്‍ സോണില്‍ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്‌ചയില്‍ മൂന്ന് ദിവസം തുറക്കാം. ഇവിടെ പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിക്കാം. കടകള്‍ രാവിലെ എഴ് മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകള്‍ക്കും ഇപ്പോഴത്തെ സ്ഥിതിയില്‍ പാഴ്‌സലുകള്‍ നല്‍കുന്നത് തുടരാം. രണ്ട് നില വരെയുളള തുണികടകള്‍ക്ക് അഞ്ച് ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍ത്തനമാരംഭിക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്ക് ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്. മറ്റ് നിയന്ത്രണങ്ങള്‍ നേരത്തയുള്ളത് പോലെ തന്നെ തുടരും.

റെഡ് സോണുകളായ ജില്ലകളിലും ഓറഞ്ച് സോണിലുള്ള ഹോട്ട്സ്‌‌പോട്ടുകളിലും നിന്ത്രണങ്ങള്‍ പഴയതുപോലെ കര്‍ശനമായി തന്നെ തുടരും. അവശ്യസര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാം ഇവിടെ ജീവനക്കാരുടെ എണ്ണത്തില്‍ ക്രമീകരണമുണ്ടാകും. ഇത്തരത്തില്‍ വ്യക്തത വരുത്തിയാണ് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്.

Last Updated : May 4, 2020, 3:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.