ETV Bharat / state

വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി വിഡി സതീശൻ - പ്രതികരണവുമായി വിഡി സതീശൻ

സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് അടിയന്തര പ്രമേയം ആവശ്യപ്പെട്ടത്

Opposition leader VD Satheesan  വിഡി സതീശൻ  വിലക്കയറ്റം  കേരളത്തിലെ വിലക്കയറ്റം  VD Satheesan press meet  VD Satheesan
Opposition leader VD Satheesan
author img

By

Published : Aug 8, 2023, 3:36 PM IST

മാധ്യമങ്ങളോട് പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുരം : വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം അടിയന്തരപ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അവതരണാനുമതി നിഷേധിക്കുകയാണുണ്ടായത്. സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനുള്ള വഴികൾ തേടാനാണ് അടിയന്തര പ്രമേയം ആവശ്യപ്പെട്ടത്.

മാർക്കറ്റിൽ വിലക്കയറ്റമുള്ള സമയത്ത് സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 3500 കോടി രൂപ സർക്കാർ ഭക്ഷ്യവകുപ്പിന് നൽകാനുണ്ട്. പല കരാറുകാരും ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്നും നെൽ സംഭരണത്തിന്‍റെ പണം നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമാനമായ തകർച്ച സപ്ലൈകോയും നേരിടുന്നു. 13 നിത്യോപയോഗ സാധനങ്ങൾക്കാണ് സബ്‌സിഡി കൊടുക്കുന്നത്. എന്നാൽ സബ്‌സിഡി നൽകുന്ന സാധനങ്ങൾ മിക്ക സ്ഥലങ്ങളിലും ഇല്ല. 1300 കോടി ആവശ്യമുള്ള സ്ഥലത്ത് 70 കോടി രൂപയാണ് സബ്‌സിഡി വിഹിതത്തിൽ കൊടുത്തത്.

പൊതുവിപണിയിൽ ഉള്ളതിനേക്കാൾ കൂടിയ വിലയാണ് ഫോർട്ടി കോർപ്പുകളിലുള്ളത്. ധനവകുപ്പും ഭക്ഷ്യ വകുപ്പും ഏറ്റുമുട്ടുകയാണ്. രണ്ടുവകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരസ്യമായി പുറത്ത് വരുന്നതാണ് നിലവിലെ സാഹചര്യം. ഈ തർക്കം പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി ഇതിൽ ഇടപെടുന്നില്ല. അതിനാലാണ് ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.

തന്‍റെ വാക്കുകൾ മന്ത്രിമാർ ചേർന്ന് തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാരിന്‍റെ ധനപ്രതിസന്ധിയുടെ ഭീകരമായ ചിത്രമാണ് ഇത് തുറന്നുകാട്ടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സപ്ലൈകോ ഇത്തരത്തിലൊരു സാഹചര്യം നേരിടുന്നത്. കഴിവില്ലാത്തവരുടെ സംഘമാണ് ഇപ്പോഴത്തെ സർക്കാർ. പ്രതിസന്ധി എല്ലാ മേഖലയിലും രൂക്ഷമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുഡിഎഫ് കക്ഷി നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം നേതാവ്, ഉമ്മൻ‌ ചാണ്ടിയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച സംഭവത്തിൽ, അദ്ദേഹത്തിന്‍റെ ഓർമകൾ സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ അത്രമാത്രം ദ്രോഹിച്ചിട്ടുണ്ട് സിപിഎം. വന്ധ്യവയോധികനായ ഉമ്മൻ ചാണ്ടിയെ അത്രമാത്രം വിഷമിപ്പിച്ചു.

13 ഇനം സാധനങ്ങൾ എല്ലാം സ്റ്റോറുകളിലും ഉണ്ടെന്നായിരുന്നു ഭക്ഷ്യ മന്ത്രിയുടെ വാദം. എന്നാൽ മൂന്ന് ഇനങ്ങൾ മാത്രമുള്ള മാവേലി സ്റ്റോറുകൾ വരെയുണ്ടെന്നും പി സി വിഷ്‌ണുനാഥ് എംഎൽഎ പറഞ്ഞു. 300 രൂപയ്ക്ക് വെളിച്ചെണ്ണ ജനങ്ങൾക്ക് കൊടുക്കാൻ കഴിയുന്നുണ്ടോ? പൊതു മാർക്കറ്റിനേക്കാൾ കൂടുതൽ വില കൊടുത്ത് ആളുകൾ മാവേലി സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നു.

കഴിഞ്ഞവർഷം സഹകരണ സംഘങ്ങളുടെ 2000 ഓണച്ചന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ 1500 എണ്ണം മാത്രമാണുള്ളത്. ഇതിനെ ഫലപ്രദമായ മാർക്കറ്റ് ഇടപെടൽ എന്ന് എങ്ങനെ പറയാനാകും. ഭക്ഷ്യ മന്ത്രി ആവശ്യപ്പെടേണ്ട അടിയന്തര പ്രമേയമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും പി സി വിഷ്‌ണുനാഥ് എംഎൽഎ പറഞ്ഞു.

ALSO READ : Kerala Assembly Session | 'സാധനങ്ങള്‍ക്ക് വില കുതിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി' ; സഭയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.