ETV Bharat / state

നക്‌സല്‍ വര്‍ഗീസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

author img

By

Published : Feb 24, 2021, 6:25 PM IST

വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന് നിവേദനം നൽകാൻ കോടതി നിർദ്ദേശിച്ചു

നക്സല്‍ വര്‍ഗീസ്  തിരുനെല്ലി കാട്  വര്‍ഗീസ് വധം  naxel_varghese  നക്സല്‍ വര്‍ഗീസിന്‍റെ കുടുംബം  നക്സല്‍ വര്‍ഗീസ് വധം  Naxal Varghese family
പൊലീസ് വെടിവച്ച് കൊന്ന നക്സല്‍ വര്‍ഗീസിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പൊലീസ് വെടിവച്ച് കൊന്ന നക്‌സല്‍ വർഗീസിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സർക്കാരിന് നിവേദനം നൽകാൻ ബന്ധുക്കളോട് കോടതി നിർദ്ദേശിച്ചു.

നിവേദനം നൽകിയത് പരിശോധിച്ചാണ് സെക്രട്ടറിതല സമിതി നഷ്ടപരിഹാരം നൽകാൻ സർക്കാർ ശുപാർശ ചെയ്തത്. സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്കാണ് തുക ലഭിക്കുക. നക്‌സല്‍ നേതാവായിരുന്ന വർഗീസിനെ 1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടിൽ വച്ച് പൊലീസ് വെടിവെച്ച് കൊന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.