ETV Bharat / state

ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ കൈമാറിയത് 1.5 കോടി രൂപ - helicopter hire

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തുക കൈമാറിയത്

ഹെലികോപ്റ്റര്‍ വാടക  സാമ്പത്തിക പ്രതിസന്ധി  പവന്‍ഹന്‍സ് കമ്പനി  helicopter hire  1.5 crore
ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ കൈമാറിയത് 1.5 കോടി രൂപ
author img

By

Published : Apr 1, 2020, 11:29 AM IST

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിന്‍റെ ഭാഗമായി പവന്‍ഹന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ കൈമാറിയത് 1.5 കോടി രൂപ. കഴിഞ്ഞ ദിവസം ട്രഷറിയില്‍ നിന്നാണ് തുക കൈമാറിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി ചെലവു ചുരുക്കല്‍ നടപടികളുമായി സംസ്ഥാനം മുന്നോട്ടുപോകുമ്പോഴാണ് നടപടി.

കമ്പനിക്ക് തുക നല്‍കാന്‍ ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തുക ചൊവ്വാഴ്‌ച കൈമാറിയത്. തുക നല്‍കിയത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും കൊവിഡ് രോഗവ്യാപനത്തിനിടെ തുക നല്‍കിയതിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പൊലീസിനടക്കം സര്‍ക്കാരിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായാണ് പവന്‍ഹന്‍സ് കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.