ETV Bharat / state

സർക്കാർ ഡോക്‌ടർമാരുടെ നിൽപ്പുസമരം ആരംഭിച്ചു - നിൽപ്പുസമരം

എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതടക്കം വിവിധ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചെടുത്തതിനെതിരെയാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

kgmoa  government doctors  government doctors strike  government doctors on strike from today  ഡോക്‌ടർമാർ ഇന്ന് മുതൽ നിൽപ്പുസമരത്തിൽ  സർക്കാർ ഡോക്‌ടർ  നിൽപ്പുസമരം  കെ ജി എം ഒ എ
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; സർക്കാർ ഡോക്‌ടർമാർ ഇന്ന് മുതൽ നിൽപ്പുസമരത്തിൽ
author img

By

Published : Nov 1, 2021, 12:15 PM IST

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സർക്കാർ ഡോക്‌ടർമാരുടെ അനിശ്ചിതകാല നിൽപ്പുസമരം. സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്‍റെ സേവനം പൂർണമായും നിർത്തലാക്കി എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതടക്കം വിവിധ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചെടുത്തതിനെതിരെയാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അടിയന്തിര ചികിത്സ സംവിധാനത്തെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം.

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം; സർക്കാർ ഡോക്‌ടർമാർ ഇന്ന് മുതൽ നിൽപ്പുസമരത്തിൽ

10 മാസമായി തുടരുന്ന പ്രതിഷേധങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. വിഐപി ഡ്യൂട്ടികളും അവലോകന യോഗങ്ങളും പരിശീലനങ്ങളും ഇ-സഞ്ജീവനി ജോലികളും ബഹിഷ്‌കരിച്ചാണ് സമരം.

അതേസമയം, സമരം ആരംഭിച്ചതോടെ സർക്കാർ സംഘടന പ്രതിനിധികളെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ന്യായമായ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാത്ത പക്ഷം സമരം ശക്തമായി തുടരുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.

Also Read: ഇരുട്ടടി തുടരുന്നു; രാജ്യത്ത് പാചക വാതക വിലയില്‍ വൻ കുതിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.