തിരുവനന്തപുരം : കാലവര്‍ഷക്കെടുതികളില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ സര്‍ക്കാര്‍ ദുരിതാശ്വാസ സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും ചേര്‍ത്താണ് അഞ്ച് ലക്ഷം രൂപ അനുവദിക്കുക.
പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി ദുരന്തനിവാരണ നിയമ പ്രകാരം നിശ്ചയിച്ച്, വിജ്ഞാപനം പുറപ്പെടുവിക്കും. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വില്ലേജുകളുടെ പട്ടിക നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
ALSO READ: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍
പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറമ്പോക്ക് സ്ഥലത്ത് ഉള്‍പ്പടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിതരായി പരിഗണിക്കും. ഭാഗികമായോ പൂര്‍ണമായോ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും സ്ഥലത്തിനും സഹായധനം നല്‍കുന്നതിന് 2019ലെ പ്രകൃതിക്ഷോഭത്തില്‍ സ്വീകരിച്ച രീതി തുടരും.
പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. 2018,2019,2020,2021 വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ നശിച്ചുപോയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്‍റെ കാലാവധിഒരു വര്‍ഷത്തേക്ക് നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു