തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് ഒരുങ്ങുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാരിനും യൂണിടാക്കിനും എതിരായ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയിലാണ് സർക്കാർ അപ്പീൽ സാധ്യത പരിശോധിക്കുന്നത്. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരും യൂണിടാക്കും നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വിധിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.
അതേസമയം കേസ് ക്രിമിനൽ പെറ്റീഷൻ ആയതിനാൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതു കൂടി പരിശോധിച്ചായിരിക്കും സർക്കാർ തുടർ നടപടി സ്വീകരിക്കുക.