തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരന് ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി സംഘം ജീവനക്കാരനായ അനന്തുവിനെയാണ് വെട്ടിയത്.
ALSO READ: കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
ഇന്ധനം നിറയ്ക്കുന്നതിനിടെ ഫോൺ ചെയ്‌തത് ചോദ്യം ചെയ്‌തതായിരുന്നു പ്രകോപനത്തിന് കാരണം. വാക്കേറ്റത്തിന് ശേഷം പെട്രോൾ പമ്പിൽ നിന്ന് പോയ സംഘം വടിവാളുമായി തിരികെ എത്തി ആക്രമിയ്‌ക്കുകയായിരുന്നു. അനന്തുവിന് മുതുകിലും കയ്യിലും കാലിലുമായി 15 വെട്ടുകളേറ്റു.
ജീവനക്കാർ സംഘടിച്ചെത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു. സി.സി.ടിവി പരിശോധനയിൽ സ്ഥിരം കുറ്റവാളികളായ ആളുകളാണ് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പമ്പ് ജീവനക്കാരന്‍ ചികിത്സയിലാണ്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.