ETV Bharat / state

Gold theft| മണക്കാട് മോഷണം : പ്രതിയിൽ നിന്നും സ്വർണം കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുന്നുവെന്ന് പൊലീസ് - manakkad theft

തിരുവനന്തപുരത്ത് 87 പവനോളം സ്വർണം മോഷണം പോയ കേസിൽ സ്വർണം വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നുവെന്ന് പൊലീസ്

സ്വർണം  സ്വർണം മോഷണം  മണക്കാട് മോഷണം  തിരുവനന്തപുരം മോഷണം  87 പവൻ മോഷണം  theft  gold theft  manakkad theft  Gold theft Thiruvananthapuram
Gold theft
author img

By

Published : Jul 12, 2023, 9:23 AM IST

Updated : Jul 12, 2023, 9:49 AM IST

ഫോർട്ട്‌ എ സി ഷാജി എസ്

തിരുവനന്തപുരം : മണക്കാട് മോഷണത്തിൽ പിടിയിലായ പ്രതിയിൽ നിന്നും സ്വർണം കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുന്നുവെന്ന് ഫോർട്ട് അസി.കമ്മിഷണർ ഷാജി എസ്. 87.5 പവൻ സ്വർണം മോഷ്‌ടിച്ച കേസിൽ നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖ് (34) കാട്ടാക്കട കോട്ടൂർ സ്വദേശിനി ബീമാക്കണ്ണ് (47) എന്നിവരാണ് പിടിയിലായത്. കുമാരപുരത്തുള്ള ലോഡ്‌ജിൽ നിന്നുമാണ് ഷെഫീഖിനെ പൊലീസ് പിടികൂടുന്നത്.

അതേസമയം കൊട്ടൂരുള്ള വസതിയിൽ നിന്നാണ് ബീമാകണ്ണൻ അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. വധശ്രമക്കേസിലും ബലാത്സംഗ കേസിലും മോഷണക്കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

വീട്ടുകാർ പുറത്ത് പോയപ്പോൾ പൂട്ടാൻ മറന്ന് പോയ രണ്ടാം നിലയിലെ വാതിൽ വഴിയാണ് ഇയാൾ അകത്തു കടന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും ഫോർട്ട്‌ എ സി ഷാജി എസ് പറഞ്ഞു.

മോഷണം വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയപ്പോൾ : കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു മണക്കാട് ബാലസുബ്രഹ്മണ്യ അയ്യരുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ നിന്നും 87.5 പവൻ സ്വർണമായിരുന്നു മോഷണം പോയത്. മകന്‍റെ ഉപനയന ചടങ്ങുകൾക്കായി തിരിച്ചന്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

also read : Theft | വീട്ടിൽ നിന്നും 87 പവന്‍ സ്വര്‍ണം കവർന്ന സംഭവം; പ്രതി പിടിയിൽ, സംഭവം തിരുവനന്തപുരത്ത്

പൊലീസിലെ ഫിംഗർ പ്രിന്‍റ് വിദഗ്‌ധ ബി ആർ പ്രിയ റാണി നൽകിയ റിപ്പോർട്ടായിരുന്നു കേസിൽ നിർണായകമായത്. മോഷണം നടന്ന വീട്ടിൽ നാല് മണിക്കൂറോളം പരിശോധന നടത്തിയാണ് ഉദ്യോഗസ്ഥർ വിരലടയാളം കണ്ടെത്തുന്നത്. തുടർന്ന് മോഷണ ദിവസം തന്നെ പ്രതി ഷെഫീഖിനെ പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഷെഫീക്കിന് എല്ലാ സഹായവും നൽകി ബീമാക്കണ്ണ് : പ്രതി ലഹരിക്കടിമയാണ്. രാത്രി അലഞ്ഞു തിരിഞ്ഞ് നടക്കുന്നതിനിടെ പൂട്ടിക്കിടന്ന വീട്ടിൽ കയറുകയായിരുന്നു. വീടിന്‍റെ പിൻ ഭാഗത്തെ കോണിപ്പടി വഴി രണ്ടാം നിലയിലെത്തിയ പ്രതി ഗ്രില്ല് കൊണ്ടുള്ള വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി. തുടർന്ന് മോഷ്‌ടിച്ച് സ്വർണം വിൽക്കാനും ഒളിവിൽ താമസിക്കാനും ഷെഫീഖിനെ രണ്ടാം പ്രതി ബീമാക്കണ്ണ് സഹായിക്കുകയായിരുന്നു.

മോഷണത്തിന് മുൻപും ശേഷവും ഷെഫീഖ് ബീമാക്കണ്ണിന്‍റെ വീട്ടിലായിരുന്നു താമസം. കാട്ടാക്കടയിലെ രണ്ട് ജ്വല്ലറികളിലായിരുന്നു സ്വർണം വിറ്റത്. മോഷണ മുതലിൽ നിന്നും പകുതിയിലേറെ സ്വർണം ഇവർ വിറ്റഴിച്ചിരുന്നു. വിറ്റ് കിട്ടിയ പണവും ഇവരുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഒന്നാം പ്രതി ഷെഫീഖ് മുൻപ് ഫോർട്ട്‌, വലിയതുറ, വഞ്ചിയൂർ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.

also read : തിരുവനന്തപുരത്ത് വൻ മോഷണം ; വീട്ടില്‍ നിന്ന് കവര്‍ന്നത് 100 പവൻ സ്വർണം

Last Updated : Jul 12, 2023, 9:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.