ETV Bharat / state

വര്‍ക്കലയില്‍ 17കാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി ; കണ്ടെത്തിയത് ചോരയില്‍ക്കുളിച്ച നിലയില്‍ - പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന കത്തി

വടശേരി സ്വദേശിനി സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപു പൊലീസ് കസ്റ്റഡിയിലാണ്. ഉറങ്ങാന്‍ കിടന്ന സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് ഗോപു കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്

seventeen year girl killed by boy friend  Girl was killed by her boy friend in Varkkala  Varkkala sangeetha murder  Varkkala murder  17കാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി  വടശേരി സ്വദേശിനി സംഗീത  പള്ളിക്കല്‍ സ്വദേശി ഗോപു  വടശേരി സംഗീത നിവാസില്‍ സംഗീത  പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന കത്തി  തിരുവനന്തപുരം മെഡിക്കല്‍ കോളജ്
17കാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി
author img

By

Published : Dec 28, 2022, 9:19 AM IST

Updated : Dec 28, 2022, 10:00 AM IST

17കാരി കൊല്ലപ്പെട്ടു

തിരുവനന്തപുരം : വര്‍ക്കലയില്‍ 17 വയസുകാരിയെ ആണ്‍ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി.വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ ഗോപു, അഖിലാണെന്ന പേരില്‍ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ കാണാനില്ല. സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.

Last Updated : Dec 28, 2022, 10:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.