തിരുവനന്തപുരം : കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനായി സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം വരുന്നു (Gender Neutral Uniforms in IHRD Engineering Colleges). സമഭാവനയുടെ നവകേരള സൃഷ്‌ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള കലാലയങ്ങളെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം (Higher Education Minister R Bindu Facebook Post).
ആൺ - പെൺ - ട്രാൻസ് ജെൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം കേരളത്തിലെ സ്‌ത്രീ - പുരുഷ സമതയുടെ പുരോഗമനപരമായ മാറ്റത്തിൽ ചരിത്രാദ്ധ്യായം കുറിക്കുന്നതാണന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കുറിപ്പിൽ വ്യക്തമാക്കി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോബർ 13 വെള്ളിയാഴ്‌ച) രാവിലെ 11 മണിക്ക് ആറ്റിങ്ങൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിൽ നിർവഹിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും കുസാറ്റിന് കീഴിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിലും ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജുകളിലും പദ്ധതി നടപ്പിൽ വരുന്നത്.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം : 'സമഭാവനയുടെ നവകേരളസൃഷ്‌ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള കലാലയങ്ങൾ. ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരുക്കുകയാണ്.
സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ വേണം നമ്മുടെ കുട്ടികൾ പഠിച്ചുവളരാൻ. വൈജ്ഞാനിക സമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണം. സംസ്ഥാന സർക്കാരിന്‍റെ ഈ കാഴ്‌ചപ്പാടുകളുടെ, നിശ്ചയത്തിന്‍റെ ഫലമാണ് ലിംഗനിഷ്‌പക്ഷ യൂണിഫോം സംരംഭങ്ങൾ. ആൺ - പെൺ - ട്രാൻസ്‌ജെൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ - പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തിൽ ചരിത്രാദ്ധ്യായം കുറിക്കുന്നതാണ്.
ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജുകളിൽ പദ്ധതി നടപ്പിൽ വരുന്നതിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം ഒക്ടോബർ 13 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് ആറ്റിങ്ങൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസിൽ നിർവഹിക്കും. (Higher Education Minister R Bindu Facebook Post).