ETV Bharat / state

'നാല് വോട്ടിനായി നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കൾ' ; വി.ഡിയെയും പി.ടിയെയും വാഴ്‌ത്തി മാര്‍ കൂറിലോസ് - നാല് വോട്ടിനായി നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കൾ

'വി.ഡി സതീശനും പി.ടി തോമസും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഉണ്ടെന്നത് ആശാവഹമാണ്'

geevarghese mar coorilos praises vd satheesan and pt thomas  geevarghese mar coorilos  geevarghese mar coorilos facebook post  facebook post  fb post  vd satheesan  pt thomas  വിഡി സതീശൻ  പിടി തോമസ്  ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  വിഡി സതീശനെയും പിടി തോമസിനെയും പ്രശംസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  ഫെയ്‌സ്‌ബുക്ക് പോസ്റ്റ്  നാല് വോട്ടിനായി നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കൾ  കോണ്‍ഗ്രസ്
നാല് വോട്ടിനായി നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കൾ; വി.ഡി. സതീശനെയും പി.ടി. തോമസിനെയും പ്രശംസിച്ച് മാര്‍ കൂറിലോസ്
author img

By

Published : Sep 11, 2021, 7:13 PM IST

തിരുവനന്തപുരം : നാല് വോട്ടിന് വേണ്ടി മത, സാമുദായിക നേതാക്കളുടെ മുന്‍പില്‍ നട്ടെല്ല് വളയ്‌ക്കാത്ത നേതാക്കളാണ് വി.ഡി. സതീശനും പി.ടി. തോമസുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ചത്.

വോട്ടിനുവേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്താന്‍ ഇരുനേതാക്കളും തയ്യാറായില്ല. ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെ മുന്‍പിലും വിളിച്ചുപറയാന്‍ ആര്‍ജവം കാണിക്കുന്നവര്‍, അഴിമതിയുടെ കറ പുരളാത്തവര്‍, സാമൂഹ്യ - പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ധാര്‍മിക നിലപാട് ഉള്ളവര്‍, മതേതരത്വം മുറുകെ പിടിക്കുന്നവര്‍. അതുകൊണ്ട് തന്നെ ഇരുനേതാക്കളേയും ഏറെ ഇഷ്‌ടപ്പെടുന്നതായും അദ്ദേഹം കുറിച്ചു.

ALSO READ:'വരും കാലത്തേയ്ക്കുള്ള പ്രവാചക ശബ്‌ദം'; പാലാ ബിഷപ്പിന് പിന്തുണയുമായി സഹായ മെത്രാൻ

ഇവര്‍ രണ്ടുപേരും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ട് എന്നുള്ളത് ആശാവഹമാണ്. ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാകണമെന്ന് ആഗ്രഹിക്കുന്നു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ ബലക്ഷയം മുതലാക്കുന്നത് മത - വര്‍ഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

അതിനായി കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പുതുജീവന്‍ നല്‍കുവാന്‍ ഈ നേതാക്കള്‍ക്ക് ആകട്ടെയെന്ന് ആശംസിക്കുന്നതായും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.