ETV Bharat / state

ഗുണ്ട നേതാവ് കനിഷ്‌കറിന്‍റെ കൊല: മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണമെന്ന് പൊലീസ് - തിരുവനന്തപുരം വാര്‍ത്തകള്‍

കനിഷ്‌കറിനെ വെട്ടി നുറുക്കി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൗതിക ശരീരാവശിഷ്‌ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു

Gang leader Kanishker murder  ഗുണ്ട നേതാവ് കനിഷ്‌കറിന്‍റെ കൊല  കനിഷ്‌കറിനെ വെട്ടി നുറുക്കി  ഗുണ്ടാ നേതാവ് കനിഷ്‌കറിനെ  ക്രൈം വാര്‍ത്തകള്‍  crime news  ഗുണ്ടകള്‍ തമ്മിലുള്ള ആക്രമണം  fight among gang news  തിരുവനന്തപുരം വാര്‍ത്തകള്‍  tvm news
ഗുണ്ട നേതാവ് കനിഷ്‌കറിന്‍റെ കൊല:കാരണം മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്
author img

By

Published : Oct 21, 2022, 8:15 PM IST

Updated : Oct 21, 2022, 8:37 PM IST

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്‌കറിനെ കൊന്ന് വെട്ടിനുറുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് കച്ചവടവും ഇതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി സ്‌പർജൻ കുമാർ പറഞ്ഞു. ഓഗസ്റ്റ് 14നാണ് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയത്.

ഗുണ്ട നേതാവ് കനിഷ്‌കറിന്‍റെ കൊല:കാരണം മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമെന്ന് പൊലീസ്

തുടക്കത്തില്‍ മെഡിക്കല്‍ വേസ്റ്റാണെന്നായിരുന്നു നിഗമനം. എന്നാല്‍ വിശദമായ പരിശോധനയിലാണ് ശസ്‌ത്രക്രിയ ഉപകരണം ഉപയോഗിച്ചല്ല കാലുകള്‍ മുറിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ജില്ലയിൽ സമീപകാലത്ത് നടന്ന അസ്വഭാവിക മരണങ്ങളും കാണാതായവരെ കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അയൽ ജില്ലയായ കന്യാകുമാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കന്യാകുമാരി ചിന്നമുട്ടം എന്ന സ്ഥലത്ത് നിന്ന് കനിഷ്‌കറിനെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. കനിഷ്‌കറിന്‍റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ വടകര സ്വദേശിയായ മഹേഷ്‌ ഖലീഫയോടൊപ്പം തിരുവനന്തപുരത്ത് ഏതോ സുഹൃത്തിനെ കാണാൻ പോയതായി വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

ALSO READ: തിരുവനന്തപുരത്ത് സ്വീവേജ് പ്ലാന്‍റില്‍ കാലുകള്‍, ഗുണ്ട നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി: രണ്ട് പേര്‍ അറസ്റ്റില്‍

മുൻവൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു: പ്രതി മനു രമേശിന്‍റെ വീട്ടിൽ വച്ച് മനുവും കനിഷ്‌കറും തർക്കമുണ്ടാകുകയും കനിഷ്‌കറിനെ കത്തികൊണ്ട് നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ മനു രമേശ്, ഷെഹിന്‍ ഷാ എന്നിവരെ അറസ്റ്റ് ചെയ്‌തു.

കൊല്ലപ്പെട്ട ഗുണ്ടാനേതാവും അറസ്റ്റിലായവരും നിരവധിക്കേസുകളിലെ പ്രതികളാണ്. ആയുധങ്ങളും ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനങ്ങളും കണ്ടെത്താനുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മറ്റൊരാള്‍ മുഖേന കനിഷ്‌കകറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്ത പ്രതികളുമായി വലിയതുറ പൊലീസ് കൊല നടന്ന മനു രമേശിന്‍റെ വീട്ടിലും സമീപ പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ കൂടുതല്‍ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ട്.

കേസിലെ അന്തര്‍സംസ്ഥാന ബന്ധവും കൂടുതലാളുകളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

Last Updated : Oct 21, 2022, 8:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.