ETV Bharat / state

Gandhi Statue Remains Locked : തലസ്ഥാന നഗര ഹൃദയത്തിൽ കാടുമൂടി ഒരു ഗാന്ധി പ്രതിമ, നിയമക്കുരുക്കിൽ അന്യാധീനപ്പെട്ട് 'രാഷ്‌ട്രപിതാവ്' - Jubba Ramakrishna Pillai

Jubba Ramakrishna Pillai Related Gandhi statue ജുബ്ബ രാമകൃഷ്‌ണ പിള്ളയുടെ തയ്യൽക്കട സന്ദർശിക്കാന്‍ ഗാന്ധിയെത്തിയതിന്‍റെ സ്‌മരണയില്‍ നിർമിച്ച പ്രതിമ കാടുപിടിക്കുന്നു

Gandhi jayanthi  ഗാന്ധി ജയന്തി  ജുബ്ബ രാമകൃഷ്‌ണ പിള്ള  ജുബ്ബ രാമകൃഷ്‌ണ പിള്ളയുടെ തയ്യൽക്കട  ഗാന്ധി സ്‌മൃതി മണ്ഡപം  ഗാന്ധി സ്‌മൃതി മണ്ഡപം കാടുമൂടിയ നിലയിൽ  Gandhi Smriti Mandapam remains locked  Gandhi statue  Jubba Ramakrishna Pillai  Jubba Ramakrishna Pillai Related Gandhi statue
Gandhi Statue Remains Locked
author img

By ETV Bharat Kerala Team

Published : Oct 3, 2023, 9:58 PM IST

കാടുകയറി ഗാന്ധിപ്രതിമ

തിരുവനന്തപുരം : മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ഇന്ത്യയുടെ മഹാത്മാവ് തന്‍റെ 78 കൊല്ലക്കാലത്തെ ജീവിതത്തിനിടെ അഞ്ചുതവണയാണ് കേരളം സന്ദർശിച്ചത്. ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി (Gandhi Jayanthi) ദിനത്തിന്‍റെ ഭാഗമായി കേരളത്തിൽ ഗാന്ധിജി സന്ദർശിച്ചയിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പ്രാർഥനാപൂർവ്വം പുഷ്‌പാർച്ചനകളും അനുസ്‌മരണ പരിപാടികളും നടന്നു. എന്നാൽ കേരളത്തിൻ്റെ തലസ്ഥാന നഗര ഹൃദയത്തിൽ സെക്രട്ടേറിയറ്റിൽ നിന്നും വിളിപ്പാടകലെ ഒരു ഗാന്ധി സ്‌മൃതി മണ്ഡപം കാടുമൂടിയ നിലയിലാണ് (Gandhi Statue Remains Locked).

പാമ്പ് കടി പേടിച്ചാണ് സമീപത്തെ റെസിഡൻസ് അസോസിയേഷൻ അംഗങ്ങളും ഗാന്ധി സാംസ്‌കാരിക സമിതി പ്രവർത്തകരും ഇവിടെ പുഷ്‌പാർച്ചനയ്ക്ക്‌ എത്തുന്നത്. വിദ്യാലയങ്ങളിൽ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ജാതി വിഭാഗങ്ങളിലെ ജനങ്ങൾക്ക് തന്‍റെ സ്വന്തം തയ്യൽക്കടയിൽ ജുബ്ബ രാമകൃഷ്‌ണ പിള്ള (Jubba Ramakrishna Pillai ) തയ്യൽ പഠനത്തിന് അവസരമൊരുക്കി. ഇക്കാര്യമറിഞ്ഞാണ് സ്വാതന്ത്ര്യ സമര സേനാനിയായ ജുബ്ബ രാമകൃഷ്‌ണ പിള്ളയെ കാണാൻ ഗാന്ധിജി ഇവിടെയെത്തിയത്.

ധന്വന്തരി മഠം ആയുർവേദ മരുന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു അന്ന് ജുബ്ബ രാമകൃഷ്‌ണ പിള്ളയുടെ തയ്യൽക്കട. അദ്ദേഹത്തിന്‍റെ മരണ ശേഷം കാലക്രമേണ തയ്യൽക്കട ഉണ്ടായിരുന്ന കെട്ടിടം ഉടമകൾ പൊളിച്ച് നീക്കി. സ്ഥലത്ത് ഗാന്ധിയുടെ പ്രതിമ നിർമാണത്തിന് ഉടമകൾ അനുമതി നൽകിയെങ്കിലും അവകാശത്തർക്കത്തിൽ കുരുങ്ങി സ്ഥലം പൂർണമായി പൂട്ടി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

സ്‌മൃതി സ്ഥലം ഇപ്പോൾ കാടുമൂടി നശിക്കുകയാണ്. കേസിൽ കുരുങ്ങി കെട്ടിടം കാടുമൂടി നശിക്കുമ്പോൾ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം സംരക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.