ETV Bharat / state

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ഉഴിച്ചിലിനും ധനസഹായം ; തുക അനുവദിച്ചത് ചട്ടം ലംഘിച്ച് - kerala news updates

CM's Political Secretary P Sasi : മുഖ്യമന്ത്രിയുടെ പേഴ്സ‌ണൽ സ്റ്റാഫിന് ചട്ട വിരുദ്ധമായി ചികിത്സയ്ക്ക്‌ പണം അനുവദിച്ച് സർക്കാർ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കാണ് സഹായം അനുവദിച്ചത്. ഉഴിച്ചില്‍ ചികിത്സയ്‌ക്ക് ചെലവായ 10680 രൂപയാണ് പി.ശശിക്ക് നല്‍കിയത്.

Money Allowed To CMs Political Secretary  Political Secretary  Money Allowed To CM  സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി  മുഖ്യമന്ത്രി  മുഖ്യമന്ത്രി വാര്‍ത്തകള്‍
Money Allowed To CM's Political Secretary P Sasi For Ayurveda Treatment
author img

By ETV Bharat Kerala Team

Published : Nov 16, 2023, 11:06 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്‌ക്ക് ചട്ടം ലംഘിച്ച് ചികിത്സാസഹായം അനുവദിച്ച് പൊതുഭരണ വകുപ്പ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കാണ് ധനസഹായം നല്‍കിയത്. 2022 സെപ്റ്റംബർ 19 മുതൽ 2022 ഒക്ടോബർ 13 വരെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പി ശശി നടത്തിയ ഉഴിച്ചിലിന് ചെലവായ 10680 രൂപയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം അനുവദിച്ചത്.

സർക്കാർ ജീവനക്കാരെ പോലെ പേഴ്‌സണൽ സ്റ്റാഫും മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണ്. ഇവർ ചികിത്സ ചെലവ് റീ ഇംബേഴ്‌സ് ചെയ്യേണ്ടത് ഇൻഷുറൻസ് കമ്പനി വഴിയാണ്. എന്നാൽ ഈ ചട്ടം മറികടന്നാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പണം അനുവദിച്ചത്.

ചികിത്സയ്ക്ക് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ശശി നവംബർ 3ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ഇതേ തുടര്‍ന്നാണ് തുക അനുവദിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.