തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. രാവിലെ അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങളിലുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് ഭക്ഷ്യധാന്യ വിതരണം. തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡുകളിലെ നമ്പര്‍ അനുസരിച്ച് വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് 0,1 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും നാളെ 2,3 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും ഏപ്രില്‍ മൂന്നിന് 4,5 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും ഏപ്രില്‍ നാലിന് 6,7 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും ഏപ്രില്‍ അഞ്ചിന് 8,9 നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുന്നത്.
നിശ്ചയിച്ച തീയതികളില്‍ വാങ്ങാനാകാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തും. റേഷന്‍ കടകളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങാന്‍ പാടില്ല. കൂടുതല്‍ പേരെ ഒഴിവാക്കാന്‍ ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സത്യപ്രസ്‌താവന നല്‍കി സൗജന്യറേഷന്‍ വാങ്ങാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് ഒരു റേഷന്‍ കാര്‍ഡിലും പേരുണ്ടാകാന്‍ പാടില്ല. സംസ്ഥാനത്തെ 14,250 റേഷന്‍ കടകള്‍ വഴിയാണ് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നത്.