തിരുവനന്തപുരം: അനുവിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പിഎസ്‌സിയും സർക്കാരും പിൻവാതിൽ നിയമനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരണപ്പെട്ട യുവാവിന്‍റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ പോലും സർക്കാരോ ഇടതുപക്ഷ പ്രതിനിധികളോ തിരിഞ്ഞു നോക്കാത്തത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
അനുവിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ; ഉമ്മൻചാണ്ടി - shafi parampil
പിഎസ്‌സി റാങ്ക് ലിസ്റ്റ് നഷ്ടമായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനുവിന്‍റെ വീട്ടിൽ എത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.