ETV Bharat / state

ഹോസ്‌റ്റലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മിന്നല്‍ പരിശോധന; 11 മെസുകളുടെ പ്രവര്‍ത്തനം നിറുത്തിവപ്പിച്ചു - മെസികളില്‍ പരിശോധന

Food Safety Inspections In Hostels Suspended Eleven Messes Operation: സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 602 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.

Food Safety Inspections  ഹോസ്റ്റലുകളില്‍ പരിശോധന  മന്ത്രി വീണാ ജോര്‍ജ്  മെസികളില്‍ പരിശോധന  ഹോസ്റ്റലുകളില്‍ റെയ്‌ഡ്
Food Safety Inspections In Hostels Suspended Eleven Messes Operation
author img

By ETV Bharat Kerala Team

Published : Jan 18, 2024, 10:09 PM IST

തിരുവനന്തപുരം: ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ്. രണ്ട് ദിവസങ്ങളിലായി സർക്കാർ സ്വകാര്യ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന 602 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്(Food Safety Inspections In Hostels Suspended Eleven Messes Operation).

ഡിസംബര്‍, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകള്‍ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീന്‍, ഹോസ്റ്റല്‍, മെസ്സ് എന്നിവിടങ്ങിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെയും ഭക്ഷ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നല്‍കി.

ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടര്‍ന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.