തിരുവനന്തപുരം:മത്സ്യ വിൽപ്പനക്കാരിയോട് അതിക്രമം കാണിച്ച സംഭവത്തില്‍ ആറ്റിങ്ങലിൽ നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് നടപടി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, നഗരസഭ ശുചീകരണ തൊഴിലാളി മുബാറക് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
Read More: ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പനക്കാരിക്കു നേരെ നഗരസഭ ജീവനക്കാരുടെ അതിക്രമം
കഴിഞ്ഞ ദിവസം ഇരുവർക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് അൽഫോൻസയുടെ മീൻ കുട്ട നഗരസഭ ജീവനക്കാർ തട്ടിയെറിഞ്ഞത്. സംഭവം വിവാദമായതോടെ വിഷയത്തിൽ ഭരണ- പ്രതിപക്ഷ നേതാക്കളടക്കം ഇടപെട്ടിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.
Also Read: മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം; മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ