ETV Bharat / state

പുതിയ അംഗങ്ങളുമായി കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി ഇന്ന് - ഭാരത് ജോഡോ യാത്ര

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കുന്ന കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. കെ സുധാകരൻ അധ്യക്ഷനായി തുടരുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല

KPCC General body meeting  KPCC  K Sudhakaran  Bharat Jodo Yatra  കെപിസിസി  കെ സുധാകരൻ  ഭാരത് ജോഡോ യാത്ര  ജനറല്‍ ബോഡി യോഗം
പുതിയ അംഗങ്ങളുമായി കെപിസിസിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ഇന്ന്
author img

By

Published : Sep 15, 2022, 8:41 AM IST

തിരുവനന്തപുരം : കെപിസിസിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ ജനറൽ ബോഡി യോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്‍റ്, ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, എഐസിസി അംഗങ്ങൾ, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി എന്നിവരെ തെരഞ്ഞെടുക്കാനാണ് രാവിലെ 11ന് യോഗം ചേരുന്നത്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കണം എന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസാക്കും.

മത്സരം ഇല്ലാതെ കെ സുധാകരൻ അധ്യക്ഷനായി തുടരും. എന്നാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. 77 പുതിയ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ 310 അംഗ കെപിസിസി അംഗ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ ഇപ്പോള്‍ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്‌ച പിന്നിടുന്ന സന്ദര്‍ഭത്തിലുള്ള അവധി കൂടി കണക്കിലെടുത്താണ് ഇന്ന് കെപിസിസി ജനറല്‍ ബോഡി ചേരുന്നത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കണമെന്നാണ് പൊതുധാരണ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.