തിരുവനന്തപുരം: ശാസ്‌തമംഗലത്ത് പലചരക്ക് കടയ്ക്ക് തീപിടിച്ചു. പൈപ്പിൻമൂടിലെ ശരവണ സ്റ്റോഴ്സിനാണ് തീപിടിച്ചത്. ആളപായമില്ല. കട പൂർണമായും കത്തി നശിച്ചു.
ചെങ്കൽ ചൂള യൂണിറ്റിൽ നിന്നുള്ള ഫയർ യൂണിറ്റ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം. പൈപ്പിൻ മൂട് സ്വദേശി ശശിധരൻ നായരുടേതാണ് കട.