തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്നതില്‍ ആശങ്കയുണ്ട്. ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും ആന്‍റണി രാജു പറഞ്ഞു.
ഇന്ധനവില വര്‍ധനവ് കാരണം 40 കോടി ഒരു മാസം അധികം കണ്ടെത്തേണ്ടി വരും. ശമ്പള പരിഷ്‌കരണത്തിലൂടെ 15 കോടിയാണ് അധിക ചെലവ്. ഇങ്ങനെ പോയാല്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.