ETV Bharat / state

തൊഴില്‍ മേഖലയില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി തോമസ് ഐസക്ക്

ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് എന്നിരിക്കെ ഇതിന് പരിഹാരം കാണാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

budget 2021  budget 2021 Kerala  2021 കേരള ബജറ്റ്  തോമസ് ഐസക്ക്  എൽഡിഎഫ് സർക്കാർ  LDF Government budget  ഭഷ്യപൊതവിതരണം
2021 കേരള ബജറ്റ്
author img

By

Published : Jan 15, 2021, 10:20 AM IST

Updated : Jan 15, 2021, 1:16 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്. അഭ്യസ്തവിദ്യരുടെ തൊഴില്‍ദാന പദ്ധതികൾ കേരളത്തിൽ അപര്യാപ്തമാണെന്നും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ എന്നും ഇതിന് പരിഹാരം കാണാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

തൊഴില്‍ മേഖലയില്‍ ആശ്വാസ പ്രഖ്യാപനങ്ങളുമായി തോമസ് ഐസക്ക്

5.8% പുരുഷന്മാരും 19.1% സ്ത്രീകളും തൊഴില്‍രഹിതരാണെന്നും ഇത് പരിഹരിക്കാൻ എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഐസക്ക് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ച് ലക്ഷം മറ്റുള്ളവര്‍ക്കുമായി മാറ്റിവെക്കും. കൂടാതെ വനിതകള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ബൃഹത്പദ്ധതി തയാറാക്കും. തൊഴിൽ ഇല്ലായ്മ പരിഹരിക്കാനുള്ള ബൃഹത് പദ്ധതിയിൽ ഫെബ്രുവരി മുതൽ രജിസ്റ്റർ ചെയ്യാനാകും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കാൻ ബജറ്റിൽ പ്രഖ്യാപനം. അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാനായി നൈപുണ്യ പരിശീലനം നൽകും. 50 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകാനും ഇത് പ്രാവർത്തികമാക്കാൻ സ്കിൽ മിഷൻ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

വർക്ക് നിയർ ഹോം രീതിയിലുള്ള വർക്ക് സ്റ്റേഷനുകൾക്കായി 20 കോടി രൂപ നീക്കിവെച്ചതായി പ്രഖ്യാപനം. കൂടാതെ കമ്പനി ജീവനക്കാരെ കണ്ടെത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം സംവിധാനം നിർമിക്കും. കൂടാതെ തൊഴിലുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടർ വാങ്ങാൻ വായ്പ ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

എല്ലാ വീടുകളിലും ഒരു ലാപ്ടോപ്പെങ്കിലും ഉറപ്പാക്കുമെങ്കിലും ഉറപ്പാക്കുമെന്നും ദുർബല വിഭാഗങ്ങൾക്ക് ലാപ്ടോപ്പ് പകുതി വിലക്ക് ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. മറ്റ് വിഭാഗങ്ങൾക്ക് 25 ശതമാനം സബിസിഡി നൽകും. സബിസിഡി കഴിഞ്ഞുള്ള തുക വായ്പയായി നൽകും. ഇത്തരത്തിൽ വായ്പ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് ലഭ്യമാക്കും. ഇതിന്‍റെ പലിശ ബാധ്യതകൾ സർക്കാൻ ഏറ്റെടുക്കുമെന്നും തോമസ് ഐസക്.

Last Updated : Jan 15, 2021, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.