തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാകുന്നില്ലെന്ന പരാതിയുമായി സംസ്ഥാനത്തെ മന്ത്രിമാര്‍. ഇന്ന് (ഓഗസ്റ്റ് 23) ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് (Cabinet meeting) പണലഭ്യതയെ കുറിച്ച് മന്ത്രിമാര്‍ പരാതി ഉന്നയിച്ചത്. വകുപ്പിന്‍റെ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രിമാര്‍ (Ministers) പരാതി ഉന്നയിച്ചു.
നിര്‍ദേശവുമായി മുഖ്യമന്ത്രി (CM with Advise): സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) മന്ത്രിമാരുടെ പരാതിക്ക് മറുപടി നല്‍കി. കനത്ത സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനം നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് കരുതലോടെ വേണം ചെലവഴിക്കാനെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു. അനാവശ്യമായ പദ്ധതികള്‍ ഓഴിവാക്കണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി (Finance Minister about Finance Crisis): സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രയാസമുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (Finance Minister KN Balagopal). കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അര്‍ഹമായത് പോലും നിഷേധിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും ധനമന്ത്രി (Finance Minister) വ്യക്തമാക്കി. കേന്ദ്രം സംസ്ഥാനത്തിന്‍റെ വിരലുകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് ഏകദേശം 19000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് എല്ലാ മാസവും പണം നല്‍കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ (Financial Crisis) തുടര്‍ന്ന് ട്രഷറിയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കുന്നതിന് ധനവകുപ്പിന്‍റെ അനുമതി വേണമെന്നാണ് നിര്‍ദേശം. ഓണ ചെലവുകള്‍ക്കായി 2000 കോടി രൂപയെങ്കിലും കടമെടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി സംസ്ഥാനം (Finance Crisis in Kerala): സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി (Finance Crisis) വളരെയധികം രൂക്ഷമാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനുള്ള വിഹിതം വെട്ടിക്കുറച്ചതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഓണ ചെലവുകള്‍ക്കായി വീണ്ടും കടമെടുക്കാനുള്ള തിരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
സാമ്പത്തിക പ്രതിസന്ധി കാരണം പ്രയാസത്തിലായ മുഴുവന്‍ മേഖലകളില്‍ നിന്നുള്ളവര്‍ക്കും സഹായം എത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു.
യുഡിഎഫ് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യുഡിഎഫ് (UDF) നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനായി യുഡിഎഫ് എംപിമാര്‍ (UDF MP's) യാതൊന്നും ചെയ്യുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്നതിന് തടസം നില്‍ക്കുകയാണെന്നും ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്നാണ് യുഡിഎഫ് നേതാക്കളുടെ വാദം. കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് ശേഷം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും പിന്നീട് മറ്റ് ചര്‍ച്ചകളും സമീപനങ്ങളും ഒന്നും ഉണ്ടായില്ലെന്നും യുഡിഎഫ് എംപിമാര്‍ പറഞ്ഞു.