ETV Bharat / state

മൃദംഗവും തബലയും വായിച്ച് സലീം, വീണയും വയലിനും മീട്ടി നാഷിതയും ലിയാനയും,നൃത്തം ചെയ്‌ത് സുഹാന ; 'ലയനം' സംഗീതമയം - കോഴിക്കോട് വാര്‍ത്ത

മഹാമാരിക്കാലം സംഗീതം കൊണ്ട് അതിജീവിക്കുകയാണ് സലീമും കുടുംബവും

വീട് സംഗീത 'ലയന'മാക്കിയൊരു കുടുംബം; പിതാവും പെണ്‍കുട്ടികളും ശ്രദ്ധേയമാകുന്നു

author img

By

Published : Sep 4, 2021, 11:16 AM IST

Updated : Sep 4, 2021, 2:30 PM IST

കോഴിക്കോട് : കുടുംബത്തില്‍ എല്ലാവരും കലാകാരന്മാരായാല്‍ എന്ത് സംഭവിക്കും. ആ വീട് സദാസമയവും കലാമയമായിരിക്കും. അതുതന്നെയാണ് കോഴിക്കോട് മുക്കം സ്വദേശി സലീമിന്‍റെ വീട്ടിലെ അന്തരീക്ഷം.

പിതാവ് മൃദംഗവും തബലയും വായിക്കുമ്പോള്‍ വീണയും വയലിനും മീട്ടി മക്കളായ നാഷിതയും ലിയാനയും. ഒപ്പം നൃത്തം ചെയ്‌ത് സുഹാന. കാണിയായി പ്രോത്സാഹനമേകി സലീമിന്‍റെ ഭാര്യ സാജിതയും 'ലയനം' എന്ന വീടിനെ ഇമ്പമുള്ളതാക്കുന്നു.

മൃദംഗവും തബലയും വായിച്ച് സലീം, വീണയും വയലിനും മീട്ടി നാഷിതയും ലിയാനയും,നൃത്തം ചെയ്‌ത് സുഹാന

സലീമിന്‍റെ പിതാവ് അലവി മാസ്റ്റർ നർത്തകനും നാടകനടനുമായിരുന്നു. പിതാവില്‍ നിന്നും കിട്ടിയ ഊര്‍ജമാണ് ഇദ്ദേഹത്തെ കലാരംഗത്ത് പ്രവേശിപ്പിച്ചത്. പാലക്കാട് സംഗീത കോളജിൽ നിന്ന് മൃദംഗത്തിൽ ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് ഗാന പ്രവീണയും സ്വന്തമാക്കിയ സലീം ലയനം എന്ന പേരിൽ മുക്കത്ത് സംഗീത വിദ്യാലയം നടത്തിവരികയാണ്.

സംഗീത അധ്യാപകനായും സലീം പ്രവര്‍ത്തിക്കുന്നു

ഒട്ടേറെ പ്രമുഖരുടെ നൃത്തച്ചുവടുകൾക്കായി താളം പിടിക്കാനുള്ള ഭാഗ്യവും സലീമിന് ലഭിച്ചിട്ടുണ്ട്. നിലവിൽ, മലപ്പുറം കൊണ്ടോട്ടി ക്രെസന്‍റ് ഹൈസ്‌കൂളില്‍ സംഗീത അധ്യാപകനായും സലീം പ്രവര്‍ത്തിക്കുന്നു. മകള്‍ സുഹാനയ്‌ക്ക് ഭരതനാട്യത്തിലാണ് താത്‌പര്യം.

കലാക്ഷേത്രയിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷം എം.എ ഭരത നാട്യത്തിൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്. വീണയിൽ കേരള സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെയാണ് നാഷിദ പഠനം പൂർത്തിയാക്കിയത്. ഇളയമകൾ ലിയാന വയലിൻ വിദ്യാർഥിനിയാണ്.

'കലയ്ക്കും മത വിശ്വാസത്തിനും തുല്യ പ്രാധാന്യം'

സഹോദരികളെ പോലെ റാങ്ക് നേടണമെന്നും ഒരു മ്യൂസിക് ടീച്ചർ ആകണമെന്നുമാണ് തന്‍റെ ആഗ്രഹമെന്ന് ലിയാന പറയുന്നു. കലയ്ക്കും മതപരമായ വിശ്വാസത്തിനും ഒരേ പ്രാധാന്യമാണ് സലീം നൽകുന്നത്. ക്ലാസിക്കൽ സംഗീതത്തോടും നൃത്തത്തോടുമാണ് ഏറെ താത്‌പര്യമെന്നും മുക്കം സലീം പറയുന്നു.

സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞ സന്തോഷവും അദ്ദേഹം പ്രകടിപ്പിക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് സംഗീത വിദ്യാലയം താത്‌ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനിടെയില്‍ പതിനാറ് ഗസലുകൾ സ്വന്തമായി പാടി അഭിനയിച്ച് മഹാമാരിക്കാലം സംഗീതം കൊണ്ട് അതിജീവിക്കുകയാണ് ഈ കുടുംബം.

ALSO READ: നിയന്ത്രണങ്ങളില്‍ ചര്‍ച്ച ; COVID പ്രതിവാര അവലോകനയോഗം ഇന്ന്

Last Updated : Sep 4, 2021, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.