തിരുവനന്തപുരം: കർഷക നിയമങ്ങൾ പിൻവലിക്കാൻ (Farm Laws Repealed) കേന്ദ്ര സർക്കാർ തയ്യാറായത് കർഷകരുടെ ഐതിഹാസികമായ (Farmers protest) സമരത്തിൻ്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ (A Vijaya Raghavan). പാർലമെൻ്റിലെ അംഗബലം കൊണ്ട് ജനങ്ങളെ അടിച്ചമർത്താനാകില്ലെന്ന് കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന സമരത്തെ ഇന്ത്യയിലെ പുരോഗമനവാദികൾ പിന്തുണച്ചു. ജനകീയ ഐക്യത്തിൻ്റെ വിജയമാണിതെന്നും എ വിജയരാഘവൻ പറഞ്ഞു.
ALSO READ: Rahul Gandhi| Repeal Farm Laws| അന്നദാതാക്കൾ 'അഹങ്കാര'ത്തിന്‍റെ തല കുനിപ്പിച്ചുവെന്ന് രാഹുൽ ഗാന്ധി