തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങൾ (Farm Laws) പിൻവലിക്കാൻ കേന്ദ്രസർക്കാർ (Government of India) തയ്യാറായതെന്ന് എളമരം കരീം എം.പി (Elamaram Kareem MP). ജനാധിപത്യ ബോധം കൊണ്ടല്ല പിന്മാറ്റം. കേരളം, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും
വരാനിരിക്കുന്ന യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന സൂചന കൂടി വന്നപ്പോഴാണ് പിന്മാറ്റം. ആയിരം കർഷകരുടെ ജീവൻ ബലികൊടുത്താണ് വിജയം നേടിയത്. യാതനകൾ സഹിച്ച പിൻവാങ്ങാതെ കർഷകർ നടത്തിയ വീരോചിതമായ സമരത്തിനു മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയെന്നും എളമരം കരീം പറഞ്ഞു.