തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഭിന്നതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രസർക്കാരിന് അയച്ചു നല്‍കാന്‍ തനിക്ക് നിർദേശമില്ലെന്നും അതിനാൽ പ്രമേയം കേന്ദ്രസർക്കാരിന് അയച്ചു നല്‍കില്ലെന്നും ഗവർണർ പറഞ്ഞു. ഇതെന്‍റെയും സർക്കാരാണെന്നും കൊവിഡ് പ്രതിരോധത്തിൽ സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്‌ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രത്യേക നിയമസഭ സമ്മേളനത്തിന്‍റെ അടിയന്തര സാഹചര്യം വിശദീകരിക്കാത്തതാണ് എതിർത്തത്. എന്നാൽ സർക്കാർ വിശദീകരിച്ചപ്പോൾ സഭ സമ്മേളനത്തിന് അനുമതി നൽകികയും ചെയ്‌തു. കുടുംബസമേതം ചെങ്കൽ മഹേശ്വരം ശ്രീ പാർവതിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം അദ്ദേഹം മടങ്ങി.