ETV Bharat / state

ഫാനി ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നല്‍കിയിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

ഫയൽ ചിത്രം
author img

By

Published : May 1, 2019, 10:58 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് അതി തീവ്രത ചുഴലിക്കാറ്റായി മാറുന്നു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ചയോടെ ഫാനി ഒഡീഷ തീരം തൊടുമെന്നാണ് കരുതുന്നത്. തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി.

കാറ്റ് കേരളത്തിന്‍റെ തീര പ്രദേശങ്ങളിൽ നിന്നും നീങ്ങിത്തുടങ്ങിയതിനാൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫാനി അതിതീവ്രത കൈവരിക്കുന്നതോടെ ഒഡീഷയുടെ തീരപ്രദേശത്ത് 170-200 വരെ വേഗതയില്‍ കാറ്റുവീശിയേക്കും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്തിലൂടെ പശ്ചിമബംഗാള്‍ ഭാഗത്തേക്കായിരിക്കും കാറ്റ് നീങ്ങുക.

കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യും. ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണത്തിനായി നാവികസേനയും കോസ്റ്റ് ഗാര്‍ഡും തയാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ എന്നിവടങ്ങളില്‍ വ്യോമസേനയും തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കാറ്റ് വീശാൻ ഇടയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര ദുരന്ത നിവാരണ സേന 41 വിഭാഗങ്ങളെ വിന്യസിക്കും.

Intro:Body:

ഫോനി അതിതീവ്രതയാര്‍ജിക്കുന്നു; 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.