തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണത്തിനായി പൊലീസ് സംഘം മഹാരാഷ്ട്രയിലേക്ക്. മഹാരാഷ്ട്രയിലെ ബാബ സാഹേബ് അംബേദ്കർ ടെക്നോളജിക്കൽ സര്‍വകലാശാലയിലേക്കാണ് അന്വേഷണ സംഘം പോവുക.
സ്പേസ് പാർക്കിൽ സ്വപ്‌ന നിയമനം നേടിയത് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഒറ്റ ഫോൺ കോളിലൂടെയാണ് തനിക്ക് സ്പേസ് പാർക്കിൽ നിയമനം ലഭിച്ചതെന്നും കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.
ഐ പി സി 198,464,468,471 എന്നിവയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിൻ്റെ ലംഘനവും ഉൾപ്പെടുത്തിയാണ് സ്വപ്നക്കെതിരെ കേസെടുത്തിട്ടുള്ളത്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും സർവകലാശാലയിൽ നേരിട്ടെത്തി അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം.
ALSO READ: പുതിയ വെളിപ്പെടുത്തല്‍; സ്വപ്‌നയെ ഇഡി വീണ്ടും ചോദ്യം ചെയ്യും