തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം തുടരുമെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രഖ്യാപനം കലാപത്തിനുള്ള മുന്നൊരുക്കമെന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. ഇതുവരെ സുധാകരന്‍ പറഞ്ഞത് യാദൃശ്ചികമല്ല, ബോധപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍
ഇന്നലത്തെ പത്രസമ്മേളനത്തോടെ സുധാകരന്‍ പൊതു സമൂഹത്തില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും സുധാകരന്‍ തുടങ്ങിവെച്ച വിവാദത്തിലെ ആരോപണങ്ങള്‍ കുപ്പിവള പോലെ പൊട്ടിത്തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസിന്‍റെ മകന്‍ തന്നെ സുധാകരന്‍റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും തങ്ങള്‍ ഈ വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
Also Read: സുധാകരന്‍റെ സേവറി നാണു പരാമർശം; കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കൾ
പൊതുബോധം എതിരായപ്പോള്‍ പഴയ ശൈലിയിലേക്ക് തിരിച്ചുപോവുകയും കലാപശ്രമം നടത്തുകയുമാണ് സുധാകരനെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതിനോടുള്ള നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനിട്ടത് ആരാണെന്ന് വേണമെങ്കില്‍ ഉചിതമായ ഘട്ടത്തില്‍ പറയാമെന്നും എ.കെ. ബാലന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.