ETV Bharat / state

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടതിന് പിന്നിന്‍ സിപിഎം-ബിജെപി ധാരണ: എം.എം ഹസൻ - UDF Convener MM Hassan

സ്വര്‍ണക്കടത്ത് കേസ് ഒച്ച് ഇഴയുന്നത് പോലെ പോകുന്നതിന് പിന്നിലും സിപിഎം-ബിജെപി ധാരണയാണെന്നും ഹസന്‍ ആരോപിച്ചു.

സോളാര്‍ കേസ്  സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടതിന് പിന്നിന്‍ സിപിഎം-ബിജെപി ധാരണ  എം.എം ഹസൻ  യുഡിഎഫ് കണ്‍വീനര്‍  MM Hassan  UDF Convener  UDF Convener MM Hassan  solar case to CBI
സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടതിന് പിന്നിന്‍ സിപിഎം-ബിജെപി ധാരണ; എം.എം ഹസൻ
author img

By

Published : Jan 29, 2021, 3:10 PM IST

Updated : Jan 29, 2021, 3:25 PM IST

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം-ബിജെപി ബന്ധത്തിന്‍റെ ഒടുവിലത്തെ തെളിവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. സ്വര്‍ണക്കടത്ത് കേസ് ഒച്ച് ഇഴയുന്നത് പോലെ പോകുന്നതിന് പിന്നിലും സിപിഎം-ബിജെപി ധാരണയാണെന്നും ഹസന്‍ ആരോപിച്ചു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ലീഗുമായി ഐക്യമുണ്ടാക്കിയ ചരിത്രമാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ വാ തുറന്നാല്‍ വിഷം ചീറ്റുന്ന വാക്കുകളാണ് പറയുന്നത്. വിജയരാഘവന്‍റെയും കെ. സുരേന്ദ്രന്‍റെയും വാക്കുകള്‍ ഒരേപോലെയാണെന്നും ഹസൻ ആരോപിച്ചു. മലപ്പുറത്തെ കൊലപാതകത്തിന് പിന്നില്‍ യുഡിഎഫ് വിജയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്. കൊലക്കത്തി താഴെയിടാന്‍ സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹസന്‍ പറഞ്ഞു.

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടതിന് പിന്നിന്‍ സിപിഎം-ബിജെപി ധാരണ: എം.എം ഹസൻ

അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് കാസര്‍കോട്ടു നിന്ന് തുടങ്ങും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. എല്‍ജെഡി, ജെഡിഎസ് അടക്കമുള്ള കക്ഷി നേതാക്കള്‍ യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാലുശേരിയില്‍ മത്സരിക്കണമെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സന്നദ്ധത പരിഗണിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

Last Updated : Jan 29, 2021, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.