തിരുവനന്തപുരം : ET Muhammed Basheer MP : മുഖ്യമന്ത്രിക്ക് അറിവില്ലായ്‌മയാണെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി ഉണ്ടാവേണ്ടതാണന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തിരൂരില്‍ മാധ്യമങ്ങളോട്. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിന്‍റെ പ്രതിഷേധത്തിനെതിരായ പിണറായി വിജയന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രിക്ക് അറിവില്ലായ്‌മയാണ്. ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായത് കൊണ്ടാണ് സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങിയത്.
ALSO READ: ലീഗിനെ ഭയപ്പെടുത്താമെന്ന് വിചാരിച്ചോ, അത് കൈയില്‍ വച്ചാല്‍ മതി: ചെന്നിത്തല പിണറായിയോട്
Waqaf Controversy | പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാവണം. മുഖ്യമന്ത്രി ക്ഷോഭം നിയന്ത്രിക്കണം.
ആവശ്യമില്ലാത്ത സംശയങ്ങള്‍ വന്നാല്‍ ദൂരീകരിക്കാനാവില്ല. പൗരത്വഭേദഗതി നിയമത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ തിരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.