ETV Bharat / state

'തെറ്റുകൾ വരാത്ത മനുഷ്യരില്ല, പിഴവുകള്‍ മനുഷ്യസഹജമാണ്'; ചിന്ത ജെറോമിന് പിന്തുണയുമായി ഇ പി ജയരാജൻ

ചിന്ത ജെറോമിന് പരസ്യ പിന്തുണയുമായി ഇ പി ജയരാജന്‍റെ പോസ്റ്റ്. സമൂഹത്തിലെ ഇടപെടലുകള്‍ കണ്ട് അസഹിഷ്‌ണരായവരാണ് ചിന്തയെ വ്യക്തിഹത്യ ചെയ്യുന്നത്. വളര്‍ന്ന് വരുന്നവരെ തളര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതിയെന്ന് ഇപിയുടെ കുറ്റപ്പെടുത്തല്‍. ഇത്തരത്തിലുള്ളവരെ വേട്ടയാടുന്ന രീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ജയരാജന്‍.

EP Jayarajan  ഇ പി ജയരാജൻ  ചിന്ത ജെറോമിന് പിന്തുണയുമായി ഇ പി ജയരാജൻ  ജെറോമിന് പിന്തുണയുമായി ഇപി ജയരാജന്‍റെ പോസ്റ്റ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  ചിന്ത ജെറോം വിവാദം  പ്രബന്ധ വിവാദം  ഇ പി ജയരാജന്‍റെ പോസ്റ്റ്  live news updates  todays news
ചിന്ത ജെറോമിന് പിന്തുണയുമായി ഇ പി ജയരാജന്‍റെ ഫേസ് ബുക്ക് പോസ്റ്റ്
author img

By

Published : Jan 30, 2023, 3:23 PM IST

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ തെറ്റുകളുടെ പേരിൽ വിമർശന വിധേയയാകുന്ന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍. സ്ഥാപിത ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള വേട്ടയാടലാണ് ചിന്തയ്‌ക്കെതിരെ നടക്കുന്നതെന്ന് ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

തെറ്റുകൾ വരാത്ത മനുഷ്യരില്ല. പിഴവുകൾ മനുഷ്യസഹജം. വേട്ടയാടലിന് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ആരോപിക്കുന്നു. വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളർന്ന് വരുന്നവരെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടണമെന്നും ഇ.പി ജയരാജൻ ഫേസ്‌ബുക്കില്‍ കുറിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ വൈലോപ്പിള്ളിയുടെതെന്നാണ് ചിന്ത പ്രബന്ധത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ വിമർശനം ശക്തമാവുകയാണ്. ചിന്തയുടെ പിഎച്ച്ഡി ബിരുദം റദ്ദാക്കണമെന്ന പരാതി ചാൻസലർ കൂടിയായ ഗവർണർക്ക് മുന്നിലാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം: വളര്‍ന്നു വരുന്ന ഒരു യുവ വനിത നേതാവിനെ, ഒരു മഹിള നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്‍റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തി വിടുകയാണ്. യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണിന്‍റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്‍റിന്‍റെ പൊതുനയത്തിന്‍റെ ഭാഗമായാണ്. അതിന്‍റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി.

യുവജന കമ്മിഷന്‍റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്‌ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്‍റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്‌തുതകള്‍ അന്വേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ഥി രംഗത്തും യുവജന രംഗത്തും ശക്തമായ സാന്നിധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാ നേതാവിനെ തളര്‍ത്തി കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.

വളര്‍ന്നു വരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്‍റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞു പിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍.

ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്.

അങ്ങിനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നു വരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.

also read: ചിന്ത ജെറോമിനെതിരായ പിഎച്ച്‌ഡി പ്രബന്ധ വിവാദം : അനങ്ങാതെ കേരള സർവകലാശാല, കോപ്പിയടി ആരോപണവും കനക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.