തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്ലാതെ സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ല. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുന്നതിന്‍റെ പിന്നാലെ പോകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായ പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നാടിന് നല്ലതല്ല. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തെ നേരിട്ടതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് കേസ് കൊടുകയാണെങ്കില്‍ കൊടുക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു.
ALSO READ: മാധവ വാര്യരുമായി സൗഹൃദം മാത്രം, സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു: കെ ടി ജലീല്‍