ETV Bharat / state

കണ്‍വീനറില്ലാതെ എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്; ഇപി ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു - കണ്‍വീനറില്ലാതെ എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്

ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോര് മുറുകിയതോടെയാണ് എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. നിര്‍ണായക പ്രതിഷേധത്തില്‍ നിന്നും ഇപി ജയരാജന്‍ വിട്ടുനിന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.

EP Jayarajan absence in ldf raj bhavan march  ldf raj bhavan march  എല്‍ഡിഎഫ്  ഇപി ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു  എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്  ഇപി ജയരാജന്‍  തിരുവനന്തപുരം  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  കണ്‍വീനറില്ലാതെ എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്
കണ്‍വീനറില്ലാതെ എല്‍ഡിഎഫ് രാജ്‌ഭവന്‍ മാര്‍ച്ച്; ഇപി ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു
author img

By

Published : Nov 15, 2022, 10:04 PM IST

തിരുവനന്തപുരം: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് (15.11.22) രാജ്ഭവനിലേക്ക് നടന്ന നിർണായക പ്രതിഷേധ മാർച്ചിൽ നിന്ന് വിട്ടുനിന്ന് മുന്നണി കൺവീനർ ഇപി ജയരാജൻ. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു നടന്ന നിർണായക പ്രതിഷേധത്തിൽ നിന്നും കൺവീനർ തന്നെ വിട്ടുനിന്നതോടെ അഭ്യൂഹങ്ങളും ശക്തമായി. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസമാണ് എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്.

READ MORE| വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ജയരാജൻ ഇപ്പോൾ കണ്ണൂരാണുള്ളത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരിൽ നടന്ന പരിപാടിക്കും ജയരാജൻ പങ്കെടുക്കാതെ വന്നതോടെയാണ് അഭ്യൂഹം ശക്തമായത്. കഴിഞ്ഞ ഒരു മാസമായി അദ്ദേഹം പാർട്ടിയിൽ നിന്നും അവധിയിലായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ചികിത്സക്കായായാണ് അവധിയെടുത്തിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതെന്നാണ് ജയരാജൻ പറയുന്നത്. എന്നാൽ, അവധിയിലായ സമയത്തും ചില നിർണായക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതാണ് അഭ്യൂഹങ്ങൾ ശക്തമാവാൻ കാരണം.

READ MORE| 'ഗവര്‍ണറുടേത് രാജ്യത്തെ ഹിന്ദുത്വരാഷ്‌ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ട': സീതാറാം യെച്ചൂരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.