ETV Bharat / state

ലീഗ് പങ്കാളിത്തത്തിൽ കോൺഗ്രസിന്‌ വെപ്രാളം, ദേശാഭിമാനിക്ക് സംഭവിച്ചത് എല്ലാ മാധ്യമങ്ങൾക്കും പറ്റാവുന്ന പിശക്; ഇ പി ജയരാജൻ - സിപിഎം

EP Jayarajan about Congress and Deshabhimani news : പി അബ്‌ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ചത് കോൺഗ്രസുകാർ ആയിരിക്കും. ലീഗിനെ അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടാണെന്നും ലീഗ് അത് തിരിച്ചറിയുമെന്നും ഇ പി ജയരാജൻ

LDF Convenor EP Jayarajan  EP Jayarajan  Congress  Deshabhimani news  EP Jayarajan about Congress and Deshabhimani news  Deshabhimani news against mariyakutty  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ  ഇ പി ജയരാജൻ  ദേശാഭിമാനി  ലീഗ് പങ്കാളിത്തത്തിൽ കോൺഗ്രസിന്‌ വെപ്രാളം
EP Jayarajan about Congress and Deshabhimani news
author img

By ETV Bharat Kerala Team

Published : Nov 17, 2023, 7:40 PM IST

ഇ പി ജയരാജൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: കേരള ബാങ്കിലെ ലീഗ് പങ്കാളിത്തത്തിൽ കോൺഗ്രസ്‌ എന്തിനാണ് വെപ്രാളം കാണിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan about Congress). നല്ല എംഎൽഎയും സഹകാരിയുമാണ് പി അബ്‌ദുൽ ഹമീദ്. അർഹതപ്പെട്ട ആളെയാണ് ഭരണ സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ഇ പി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തിനെതിരെ മലപ്പുറത്ത് പോസ്റ്റർ ഒട്ടിച്ചത് കോൺഗ്രസുകാർ ആയിരിക്കും. ലീഗിനെ അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടാണെന്നും കോൺഗ്രസിന് ഇതൊന്നും സഹിക്കുന്നില്ലെന്നും ലീഗ് അത് തിരിച്ചറിയുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ലീഗിന് പുറകെ എൽഡിഎഫ് വരണമാല്യവുമായി നടക്കുകയാണോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രൻ ഒരു വരണമാല്യവുമായി നടക്കുകയാണെന്നായിരുന്നു ഇ പിയുടെ മറുപടി.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐ ഡി കാർഡ് നിർമിച്ച സംഭവം ഗൗരവകരമായ വിഷയമാണെന്നും ഇ പി പറഞ്ഞു. നേരത്തെയുള്ള തെരഞ്ഞെടുപ്പുകളിലും ഈ വ്യാജ ഐഡി കാർഡുകൾ കോൺഗ്രസ് ഉപയോഗിച്ചിട്ടുണ്ടാകണം. സ്വന്തമായി വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാനുള്ള സംവിധാനം കോൺഗ്രസിനുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും ഇത് ഗൗരവത്തിൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശാഭിമാനിക്ക് സംഭവിച്ചത് എല്ലാ മാധ്യമങ്ങൾക്കും പറ്റാവുന്ന പിശക്: എല്ലാ മാധ്യമങ്ങൾക്കും പറ്റാവുന്ന പിശകാണ് ദേശാഭിമാനിക്കും പറ്റിയതെന്നും അത് ദേശാഭിമാനി തിരുത്തിയെന്നും ഇ പി ജയരാജൻ പറഞ്ഞു (Deshabhimani news against Mariyakutty). വിധവ പെൻഷൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനസമരം നടത്തിയ മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന ദേശാഭിമാനിയുടെ വാർത്തയായിരുന്നു വിവാദങ്ങൾക്ക് വഴി വച്ചത്. ജീവിച്ചിരിക്കുന്ന ആളിന്‍റെ പടം മരിച്ച ആളിന്‍റെതായി നൽകിയിട്ടില്ലേ. മനുഷ്യർക്ക് പിശക് പറ്റും. ആ പാവപ്പെട്ട സ്ത്രീയെ നിർബന്ധിച്ചു കൊണ്ടു പോയി കേസ് കൊടുപ്പിച്ചു.

ആദ്യമായി തെറ്റു പറ്റിയ മാധ്യമമാണോ ദേശാഭിമാനി? തെറ്റ് എല്ലാ മനുഷ്യർക്കും പറ്റും. എന്നെക്കുറിച്ച് തന്നെ എന്തെല്ലാം എഴുതിയിട്ടുണ്ട് അതൊക്കെ തിരുത്തിയോ? പാർട്ടിയെ ബാധിച്ച കളങ്കം തന്നെയാണ്. ദേശാഭിമാനി എഴുതിയാൽ ബാധിക്കുന്നത് പാർട്ടിയെ തന്നെയാണ്. ആ ലേഖകനെ എന്താണ് ചെയ്യേണ്ടത്. നിങ്ങൾക്ക് തെറ്റ് പറ്റാറില്ലേ. മനുഷ്യർക്ക് തെറ്റു പറ്റും. സുരേഷ് ഗോപി മറിയക്കുട്ടിയെ കണ്ടിട്ട് വരട്ടെ. പോയ് വരട്ടെ. സുരേഷ് ഗോപിയെ സിനിമയിലൊന്നും കാണാനില്ല. ബിജെപിയിൽ വലിയ നേതാവല്ലേ. എന്തെങ്കിലും ചെയ്യണ്ടേയെന്നും ഇ പി പറഞ്ഞു.

നവകേരള സദസ്സിൽ യുഡിഎഫ് എംഎൽഎമാർ പങ്കെടുത്തില്ലെങ്കിലും മണ്ഡലം അനാഥമാകില്ല. നവ കേരള സദസിനെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത ഏതെങ്കിലും കാലഘട്ടം കേരളത്തിലുണ്ടായിട്ടുണ്ടോ? പരിപാടികൾ സാമ്പത്തിക പ്രതിസന്ധി കാരണം ഒഴിവാക്കാൻ സാധിക്കുമോ? നാടിന് വികസന നേട്ടങ്ങൾ ആവശ്യമാണ്. പ്രതിപക്ഷം നിരാശയിലാണ്. പ്രതിപക്ഷം കേരളീയത്തിൽ നിന്ന് വിട്ടുനിന്നതോടെ ഒറ്റപ്പെട്ടു.

പ്രതിപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ദുഃഖം ബിജെപിക്ക് ഉണ്ട്. പ്രതിസന്ധികൾക്കിടയിലൂടെ സഞ്ചരിച്ച് പ്രതിസന്ധിയെ തരണം ചെയ്‌ത്‌ ജനങ്ങളെ കാത്തുസൂക്ഷിക്കുകയാണ് ഭരണം. ആ ഭരണമാണ് കേരളത്തിൽ ഉള്ളത്. ക്ഷേമ പെൻഷൻ നൽകുന്നു. നെൽ കർഷകർക്ക് പണം അനുവദിക്കുന്നു. കേരളത്തിലെ ഭരണത്തെ അഭിനന്ദിക്കണമെന്നും ഇ പി പറഞ്ഞു. നവ കേരള സദസ്സിന് ബസ് വാങ്ങിയതിൽ ഒരു വിവാദവും ഇല്ല. ഇതിനുശേഷം ബസ് കെഎസ്ആർടിസിയുടെ അസറ്റ് ആണ്.

തെരഞ്ഞെടുപ്പ് കണ്ടു തന്നെയാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കണ്ട് പ്രവർത്തിക്കുന്നത് പോലെയാണ് ഞങ്ങളും. അത് പാടില്ലെന്നാണോ പറയുന്നത്. നവകേരള സദസ് സർക്കാർ ചെലവിലെ തെരഞ്ഞെടുപ്പ് പ്രചരണം ആണോ എന്ന ചോദ്യത്തിന് അങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാമെന്നായിരുന്നു ഇ പിയുടെ മറുപടി. എല്ലാ മന്ത്രിമാരും വാഹനം ഉപയോഗിച്ചാൽ വലിയ യാത്രാ പ്രശ്‌നം ഉണ്ടാകും. അതുകൊണ്ടാണ് എല്ലാ മന്ത്രിമാർക്കും ആയി ബസ് ഉപയോഗിക്കുന്നത്.

ഈ പരിപാടി കഴിഞ്ഞാൽ ബസ് കെഎസ്ആർടിസിയുടെ സ്വത്താകും. തുടർന്നങ്ങോട്ട് കെഎസ്ആർടിസിക്ക് ആ ബസ്സ് ഉപയോഗപ്പെടുത്താൻ കഴിയും. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. പുതിയ മാറ്റം സൃഷ്‌ടിക്കാൻ സർക്കാരിന് കഴിഞ്ഞു. കേരളീയത്തിന് കേരള ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കാൻ സാധിച്ചു.

140 മണ്ഡലങ്ങളിലും ചെന്ന് ജനങ്ങളുടെ പരാതി കേൾക്കുന്നതിന് നവകേരള സദസ് നാളെ മുതൽ ആരംഭിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കേണ്ടവ അങ്ങനെ പരിഹരിക്കും. ഭരണതലത്തിൽ പരിഹരിക്കേണ്ടവ കൃത്യമായ തീരുമാനങ്ങളിലൂടെ പരിഹരിക്കും. നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ സംഭവമായിരിക്കും. ജനങ്ങൾ വലിയ പ്രതീക്ഷയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വരവേൽക്കാൻ കാത്തിരിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

ALSO READ: ശശി തരൂരിന് കേരളവുമായി എന്ത് ബന്ധമെന്ന് ഇ പി ജയരാജന്‍, പരസ്യമായി മാപ്പ് പറയാതെ ഇന്‍ഡിഗോയിലേക്കില്ല, യാത്ര ഇനി എയര്‍ ഇന്ത്യയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.