ETV Bharat / state

എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം - ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാകാൻ സർവ്വകലാശാല ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

recommendation to prepare engineering admission list on the basis of entrance examination only  engineering admission list  entrance examination  എൻജിനീയറിങ് പ്രവേശന പട്ടിക  എൻജിനീയറിങ്  എൻട്രൻസ് പരീക്ഷ  എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു  സിബിഎസ്ഇ  പരീക്ഷ  ഉന്നത വിദ്യാഭ്യാസം  സർവകലാശാല
എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം
author img

By

Published : Jun 16, 2021, 2:56 PM IST

Updated : Jun 16, 2021, 3:31 PM IST

തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പട്ടിക ഇത്തവണ എൻട്രൻസ് പരീക്ഷയുടെ മാർക്കിൻ്റെ മാത്രം അടിസ്ഥാനത്തിൽ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ റദ്ദു ചെയ്ത സാഹചര്യത്തിൽ ഈ ഒരു വർഷത്തേക്കു മാത്രമാണ് ഈ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. നിർദ്ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് സമർപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എൻജിനീയറിങ് പ്രവേശന പട്ടിക എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ തയാറാക്കണമെന്ന് നിർദേശം
സർവ്വകലാശാല പരീക്ഷകൾ 28ന് ആരംഭിക്കാനാണ് ആലോചിക്കുന്നത്. പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടെങ്കിൽ അതിനുമുമ്പ് സർവകലാശാലകൾക്ക് നടത്താം. ആൾക്കൂട്ടം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാകാൻ സർവ്വകലാശാല ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന് സമിതിയെ നിയോഗിക്കും.

Also Read: ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ച് ഭരണകൂടം

ഒരു കൊല്ലത്തിനകം അധികമായി ഇരുപതിനായിരം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ കോഴ്‌സുകൾ ഇതിൻ്റെ ഭാഗമായി അവതരിപ്പിക്കും. ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്‌ത് തമ്മിൽ ബന്ധിപ്പിക്കുമെന്നും ആർ. ബിന്ദു വ്യക്തമാക്കി.

Last Updated : Jun 16, 2021, 3:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.