തിരുവനന്തപുരം: കള്ളവോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കണ്ണൂർ, കാസർകോട് ജില്ലകളിലെ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നത് വ്യക്തമാണ്. ഇത്തരത്തിൽ സിപിഎം പിന്തുടർന്നു വരുന്ന തെറ്റായ നിലപാടുകൾ മാറ്റണമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
കള്ളവോട്ട് സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും കുറ്റവാളികൾക്കെതിരെ ശിക്ഷ നടപ്പാക്കണമെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.