ETV Bharat / state

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തി

author img

By

Published : Feb 13, 2021, 3:52 PM IST

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറയും കമ്മിഷൻ അംഗങ്ങളുമാണ് രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും കമ്മിഷനോട് ആവശ്യപ്പെട്ടു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍  central election commissioner  രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തി  തിരുവനന്തപുരം  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍  Election Commission held discussions with political parties  Election Commission of india  chief election commisioner  sunil arora
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറയും കമ്മിഷൻ അംഗങ്ങളുമാണ് രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായാണ് കമ്മിഷന്‍റെ കൂടിക്കാഴ്‌ച. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും കമ്മിഷനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിലുള്ള ആശങ്കയും രാഷ്‌ട്രീയ കക്ഷികളുമായി കമ്മിഷൻ പങ്കുവച്ചു.

വിഷു,റംസാൻ തുടങ്ങിയവ കണക്കാക്കി തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ പകുതിയോടെ നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. ഏപ്രിൽ 8 നും 15 നും ഇടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫും കമ്മിഷനോട് അവശ്യപ്പെട്ടു. പോളിങ് സമയം 5 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നും എല്ലാ ബൂത്തിലും വെബ് ക്യാമറകൾ സ്ഥാപിക്കണമെന്നും യുഡിഎഫ് കക്ഷികൾ ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മെയ് മാസത്തിലാണ് നടന്നതെന്നും അതുകൊണ്ട് മെയ് മാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും ബിജെപി കമ്മിഷനോട് ആവശ്യപ്പെട്ടു. കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു. പ്രശ്‌ന ബാധിത ബൂത്തുകളിലെല്ലാം വെബ്‌ കാസ്റ്റിങ് വേണമെന്ന് ബിജെപി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റൽ വോട്ട് സംബന്ധിച്ച് എല്ലാ രാഷ്‌ട്രീയപാർട്ടികളും കമ്മിഷനോട് ആശങ്ക അറിയിച്ചിട്ടുണ്ട്. സുതാര്യമായ നടപടിക്രമങ്ങൾ ഈ കാര്യത്തിൽ വേണമെന്നാണ് പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്‌ടർമാരുമായും ജില്ലാ പൊലീസ് മേധാവികളുമായും വൈകുന്നേരം ചർച്ച നടത്തും. നാളെ ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്റ എന്നിവരുമായും കമ്മിഷൻ ചർച്ച നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.