ETV Bharat / state

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മാറ്റി വച്ചു - അഭിഭാഷക സംഘടന

എല്‍ദോസ് കുന്നപ്പിള്ളി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ നവംബർ 31ലേക്കാണ് മാറ്റിയത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ അറസ്റ്റ് ചെയ്യരുത് എന്ന ഇടക്കാല നിര്‍ദേശവും നവംബര്‍ 31ലേക്ക് മാറ്റി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഹര്‍ജി മാറ്റിവച്ചത്

Case against Eldhode Kunnapillil  anticipatory bail application adjourned  Eldhode Kunnapillil anticipatory bail application  Eldhode Kunnapillil  എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി  മുന്‍കൂര്‍ ജാമ്യ ഹര്‍ജി  എല്‍ദോസ് കുന്നപ്പിള്ളി  തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതി  സ്ത്രീത്വത്തെ അപമാനിക്കൽ  വ്യാജ രേഖ ചമയ്ക്കൽ  വഞ്ചിയൂർ പൊലീസ്  അഭിഭാഷക സംഘടന  ക്രൈംബ്രാഞ്ച്
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മാറ്റി വച്ചു; തീര്‍പ്പുണ്ടാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശം
author img

By

Published : Oct 29, 2022, 10:00 AM IST

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വാദം കേള്‍ക്കുന്നത് നവംബർ 31ലേക്ക് മാറ്റി. ഇതേ തുടർന്ന് ജാമ്യ ഹർജിയിൽ തിർപ്പുണ്ടാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല നിർദേശവും നവംബർ 31വരെ നീട്ടി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് തീരുമാനം.

സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ ജാമ്യ അപേക്ഷ പരിഗണിച്ചപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌ സമർപ്പിക്കാത്തത് കോടതിയിൽ ആശയകുഴപ്പം സൃഷ്‌ടിച്ചു. എൽദോസിന്‍റെ അഭിഭാഷകൻ അടക്കമുള്ള മൂന്ന് അഭിഭാഷകർ, ഓൺലൈൻ മാധ്യമപ്രവർത്തകൻ എന്നിവരെ പ്രതിയാക്കി വഞ്ചിയൂർ പൊലീസ്, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ ഈ വിവരം ജില്ല കോടതിയെ പൊലീസ് അറിയിച്ചില്ല. തുടർന്നാണ് കോടതി ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അഭിഭാഷകരെ പ്രതി ചേർത്ത് കേസ് എടുത്തതിൽ പ്രധിഷേധിച്ച ഇന്ന് ജില്ലയിലെ കോടതികൾ ബഹിഷ്‌കരിക്കും എന്ന് അഭിഭാഷക സംഘടന അറിയിച്ചു. കേസുമായി ഒരു കക്ഷി എത്തിയാൽ ആ കക്ഷിക്ക് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകരുടെ ജോലിയുടെ ഭാഗമെന്നാണ് പ്രതികരണം. എന്നാൽ പരാതിക്കാരിയെ മർദിച്ചതിനാണ് കേസ് എടുത്തത് എന്നാണ് പൊലീസിന്‍റെ വിശദികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.