ETV Bharat / state

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനം - ജോയിന്‍റ് ആസൂത്രണ പ്രദേശം

കോഴിക്കോട് എലത്തൂര്‍ ട്രെയിനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനും മന്ത്രിസഭായോഗ തീരുമാനം.

Elathur train attack  Cabinet decides to provide financial assistance  financial assistance to the families  Cabinet meeting  എലത്തൂര്‍ ട്രെയിന്‍ ആക്രമണം  കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്  ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനം  മന്ത്രിസഭ തീരുമാനം  കോഴിക്കോട് എലത്തൂര്‍  പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ  സൗജന്യ ചികിത്സ  മന്ത്രിസഭായോഗ തീരുമാനം  തിരുവനന്തപുരം  ട്രെയിനില്‍ അക്രമി തീകൊളുത്തിയ സംഭവം  മന്ത്രിസഭ  മൂന്നാര്‍  ജോയിന്‍റ് ആസൂത്രണ പ്രദേശം  പ്രമുഖ വ്യവസായി എം എ യൂസഫലി
എലത്തൂര്‍ ട്രെയിന്‍ ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം
author img

By

Published : Apr 5, 2023, 3:01 PM IST

തിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനില്‍ അക്രമി തീകൊളുത്തിയ സംഭവത്തിനിടെ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണമടഞ്ഞ കെ.പി.നൗഫീഖ്, റഹ്മത്ത്, സഹ്‌റ ബത്തൂല്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം അനുവദിക്കുക. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

മൂന്നാറിന് ഹില്‍ ഏരിയ അതോറിറ്റി: മൂന്നാര്‍ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങളിലും നിര്‍മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനുമായി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാര്‍, ദേവികുളം, മറയൂര്‍, ഇടമലക്കുടി, കാന്തലൂര്‍, വട്ടവട, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തിലെ 8 ഉം 13 ഉം വാര്‍ഡുകള്‍ ഒഴിച്ചുള്ള മേഖലകള്‍, പള്ളിവാസല്‍ പഞ്ചായത്തിലെ 4 ഉം 5 ഉം വാര്‍ഡുകള്‍ എന്നീ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി, കേരള ടൗണ്‍ ആന്‍റ് കണ്‍ട്രി പ്ലാനിങ് ആക്‌ട്, 2016 വകുപ്പ് 51 ല്‍ നിഷ്‌കര്‍ഷിച്ച പ്രകാരമാണ് മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുക.

അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്‍റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയിന്‍റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു. മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകള്‍ അംഗീകരിച്ചു. നിയമനങ്ങള്‍ കേരള കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.

തസ്‌തിക: ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ ഒമ്പത് തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു.

എം.എ യൂസഫലി നല്‍കിയ രണ്ട് കോടി രൂപ വിനിയോഗിക്കും: പുറ്റിങ്ങല്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കുന്നതിന് പ്രമുഖ വ്യവസായി എം.എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ട് കോടി രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചു. മരണപ്പെട്ട 109 പേരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. ഗുരുതര പരിക്കേറ്റ 209 പേര്‍ക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേര്‍ക്ക് 14,000 രൂപയുമാണ് നല്‍കുക.

കെഎസ്ഇബി മുഖേന കേരള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മ്മന്‍ ബാങ്കായ കെഎഫ്‌ഡബ്ല്യൂവില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍, കെഎസ്ഇബി, കെഎഫ്‌ഡബ്ല്യൂ എന്നിവര്‍ ചേര്‍ന്ന് പ്രൊജക്‌ട് എഗ്രിമന്‍റ് ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭായോഗം അനുമതി നല്‍കി.

സേവനകാലാവധി ദീര്‍ഘിപ്പിക്കും: സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴില്‍ ആരംഭിച്ച മെയിന്‍റിനന്‍സ് ട്രൈബ്യൂണലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്‌തുവരുന്ന 25 ടെക്‌നിക്കല്‍ അസിസ്‌റ്റന്‍റുമാരുടെ സേവനം ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഗ്യാരണ്ടി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് ഹഡ്കോയില്‍ നിന്ന് 3600 കോടി രൂപ വായ്‌പ എടുക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.