തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പുതിയ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചതിൽ എട്ടെണ്ണവും തിരുവനന്തപുരം ജില്ലയിൽ. കന്യാകുമാരി ജില്ലയുമായി അതിർത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള അതിയന്നൂർ, ബാലരാമപുരം പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.
രണ്ടുപേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 1, 2, 3, 4, 5, 37, 40, 41, 42, 43, 44 വാർഡുകളെ ഇന്നലെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. അതേ സമയം തിരുവനന്തപുരം നഗരസഭാ വാർഡുകളായ അമ്പലത്തറയും കളിപ്പാൻകുളവും ഹോട്ട് സ്പോട്ട് നിന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കി.