ETV Bharat / state

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ്: സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ - Ramesh Chennithala

3000 ഇലക്ട്രിക് ബസുകൾ 4500 കോടി മുടക്കി വാങ്ങാനാണ് ഇ-മൊബിലിറ്റി പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുത്ത പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രണ്ടു വർഷത്തേക്ക് നിരോധിച്ച കമ്പനിയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ഇ- മൊബിലിറ്റി  അഴിമതി ആരോപണം  E-mobility project  ഗുരുതര അഴിമതി ആരോപണം  രമേശ് ചെന്നിത്തല  അഴിമതി  പണറായി വിജയന്‍  E-mobility project  Ramesh Chennithala  corruption
ഇ- മൊബിലിറ്റി പദ്ധതി; ഗുരുതര അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല
author img

By

Published : Jun 28, 2020, 4:52 PM IST

Updated : Jun 28, 2020, 7:11 PM IST

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസെൾട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് നൽകിയതില്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 3000 ഇലക്ട്രിക് ബസുകൾ 4500 കോടി മുടക്കി വാങ്ങാനാണ് ഇ-മൊബിലിറ്റി പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ഇതിനായി തിരഞ്ഞെടുത്ത പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ രണ്ടു വർഷത്തേക്ക് നിരോധിച്ച കമ്പനിയാണ്. സത്യം കുംഭകോണം അടക്കം ഒമ്പത് വൻകിട അഴിമതി കേസുകളിൽ അന്വേഷണം നടത്തുന്ന ഈ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കൊണ്ടുവന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ്: സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ

ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.പി ഷായുടെ നേതൃത്വത്തിലുള്ള ബ്ലോഗേഴ്സ് ഫോറം ഈ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കേരള സർക്കാർ ഈ കമ്പനിക്ക് കരാറുകൾ നിരന്തരം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട എ.പി ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. കൊച്ചി- പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോൺ പദ്ധതി തുടങ്ങിയവയ്ക്ക് കൺസൾട്ടൻസി കരാർ നൽകിയപ്പോഴാണ് ഇത്തരമൊരു കത്തയച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഇത് അവഗണിച്ച് ഈ മൊബൈലിറ്റി എന്നിവയിലും ഈ കമ്പനിയുമായി തന്നെ മാനദണ്ഡങ്ങൾ എല്ലാം അവഗണിച്ച് കരാർ ഒപ്പിട്ടു. ഇത് ദുരൂഹമായ നടപടിയാണെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഈ കരാറിനെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ഗതാഗത മന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരാർ സംബന്ധിച്ച് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല അഞ്ചു ചോദ്യങ്ങൾ ഉന്നയിച്ചു. ലണ്ടൻ ആസ്ഥാനമായ കമ്പനിയുടെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്താണ് താൽപര്യം. ഗതാഗത മന്ത്രിക്ക് കരാർ സംബന്ധിച്ച് അറിവുണ്ടോ. സെബിയുടെ നിരോധനം നിലനിൽക്കേ എന്തിനാണ് ധൃതി പിടിച്ച് കരാറിൽ ഏർപ്പെട്ടത്. കരാർ നിയമങ്ങളും ചട്ടങ്ങളും വെളിപ്പെടുത്തണം. ജസ്റ്റിസ് എ.പി ഷാ അടക്കമുള്ള നിയമജ്ഞരുടെ കത്തിൽ എന്ത് നടപടി സ്വീകരിച്ചു. തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. മഹാമാരി കാലത്തും സർക്കാറിന്‍റെ ശ്രദ്ധ അഴിമതിയിലാണെന്നും ചെന്നിത്തല ആരോപിച്ചു.

Last Updated : Jun 28, 2020, 7:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.