ETV Bharat / state

സിപിഎമ്മിനെതിരെ ഇ ചന്ദ്രശേഖരൻ സഭയിൽ, തന്നെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടത് സാക്ഷികൾ കൂറുമാറിയതു കൊണ്ടെന്ന് ആവർത്തനം - സിപിഐ

സിപിഎം എന്ന് പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു നിയമസഭയില്‍ ഇ ചന്ദ്രശേഖരന്‍റെ വിമര്‍ശനം.

E Chandrasekhar  E Chandrasekhar against cpm in assembly  cpm  assembly  kerala legislative assembly  bjp  rss  kerala news  kerala latest news  ഇ ചന്ദ്രശേഖര്‍  നിയമസഭ തെരഞ്ഞെടുപ്പ്  കാഞ്ഞങ്ങാട്  സിപിഎം  ബിജെപി  ആര്‍എസ്‌എസ്  സിപിഐ  ഇ ചന്ദ്രശേഖരൻ
E Chandrasekhar
author img

By

Published : Mar 21, 2023, 12:47 PM IST

Updated : Mar 21, 2023, 2:20 PM IST

ഇ ചന്ദ്രശേഖരൻ സഭയിൽ

തിരുവനന്തപുരം: 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ കാഞ്ഞങ്ങാട് തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ കോടതി വെറുതെ വിട്ടത് സിപിഎം പ്രവർത്തകരായ സാക്ഷികൾ കൂറുമാറിയതുകൊണ്ടെന്ന് അടിവരയിട്ട് മുതിർന്ന സിപിഐ നേതാവ് ഇ ചന്ദ്രശേഖരൻ. സ്‌പീക്കറുടെ അനുമതിയോടെ ഇതുസംബന്ധിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്‌താവനയിലാണ് ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം എന്ന് പേരെടുത്തു പരാമർശിക്കാതെയായിരുന്നു ചന്ദ്രശേഖരൻ്റെ വിമർശനം.

ബിജെപിക്കാർ പ്രതികളായ കേസിലെ സാക്ഷികൾ സിപിഎം പ്രവർത്തകരായിരുന്നു. കേസിൻ്റെ വിചാരണയ്ക്കിടെ സാക്ഷികളായ മൂന്ന് സിപിഎം പ്രവർത്തകർ ബിജെപിക്കനുകൂലമായി കൂറുമാറിയത് വൻ വിവാദമായിരുന്നു. എന്നാൽ കേസിലെ സാക്ഷികൾ കൂറുമാറിയതുകൊണ്ടല്ല, എല്ലാവരും ഒരേ മൊഴി നൽകിയതുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടതെന്ന് സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കുഞ്ഞമ്മദ് മാസ്റ്റർ നിയമസഭയിൽ നന്ദി പ്രമേയ ചർച്ചക്കിടെ അവകാശപ്പെട്ടിരുന്നു. ഇതിനാണ് ചന്ദ്രശേഖരൻ പ്രത്യേക വിശദീകരണം നൽകിയത്.

Also Read: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തില്‍ 5 എംഎല്‍എമാര്‍ സത്യഗ്രഹത്തില്‍

2016 മെയ് 19ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂർ പഞ്ചായത്തിലെ മാവുങ്കൽ എന്ന സ്ഥലത്തു വച്ചാണ് തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ഇ.ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നാരോപിച്ച് ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടാണ് കേസ് പരിഗണിച്ചത്.

വിചാരണ കോടതിയിൽ പൊലീസിന് നൽകിയ മൊഴിക്കനുസരിച്ചുള്ള മൊഴിയാണ് നൽകിയതെന്ന് ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ അന്വേഷണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനു മൊഴി നൽകിയ 10, 11, 12 സാക്ഷികൾ ഉൾപ്പെടെ നാല് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. ഇക്കാര്യം കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇതാണ് കേസിന് തിരിച്ചടിയായതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

Also Read: നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; വെട്ടിച്ചുരുക്കിയത് 30 വരെ കൂടേണ്ടിയിരുന്ന സമ്മേളനം

എന്നാൽ 11 സാക്ഷികളും ഒരേ പോലെയാണ് മൊഴി നൽകിയതെന്നും ആർക്കും പ്രതികളെ തിരിച്ചറിയാനാകാത്തതിനാലാണ് പ്രതികളെ വിട്ടയച്ചതെന്നുമുള്ള കുറ്റ്യാടി എംഎൽഎയുടെ പ്രസംഗത്തിലെ പരാമർശം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ചട്ടം 288 പ്രകാരം സ്‌പീക്കർക്ക് നൽകിയ നോട്ടിസിലാണ് വിശദീകരണത്തിന് സ്‌പീക്കർ, ചന്ദ്രശേഖരന് അനുമതി നൽകിയത്.

അതേസമയം ഭരണപ്രതിപക്ഷ തര്‍ക്കത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മാര്‍ച്ച് 30 വരെ നിശ്ചയിച്ചിരുന്ന സഭ സമ്മേളനമാണ് സ്‌പീക്കര്‍ എന്‍ ഷംസീര്‍ ഇന്ന് വെട്ടിച്ചുരുക്കിയത്. ചട്ടം 50 അടിയന്തര പ്രമേയ നോട്ടിസിനെ ചൊല്ലി സഭയില്‍ പ്രതിപക്ഷ തര്‍ക്കം ഇന്നുമുണ്ടായി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്നത്.

Also Read: 'മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നിലപാട്, സഭ ടിവിക്കെതിരെയും പോരാടും': വിഡി സതീശന്‍

Last Updated : Mar 21, 2023, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.