തിരുവനന്തപുരം: ഭാര്യയെ മർദിച്ച ശേഷം രണ്ട് വയസുള്ള കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. വെഞ്ഞാറമൂട് അമ്പലംമുക്കിൽ വാടകക്ക് താമസിക്കുന്ന തമിഴ്‍നാട് സ്വദേശി മുരുകനാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്.
മദ്യപിച്ചെത്തിയ മുരുകൻ ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ALSO READ: ക്രൂരത മിണ്ടാപ്രാണികളോടും; കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായി പരാതി